benefits of curry leaves

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 18, 2019 10:14 am

Menu

Published on July 6, 2018 at 12:10 pm

കറിയിൽ നിന്നും കറിവേപ്പില എടുത്ത് കളയും മുൻപ് ഇതൊന്ന് വായിക്കൂ

benefits-of-curry-leaves-2

കറിയിൽ നിന്നും കറിവേപ്പില എടുത്തുകളയുന്ന ഒരു ശീലം മലയാളികൾക്കുണ്ട്. എന്നാൽ ഈ ശീലം ഒരു തികഞ്ഞ മണ്ടത്തരമാണെന്നാണ് വാസ്തവം. കാരണം എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള ഏറ്റവും നല്ല പരിഹാരമാണ് കറിവേപ്പില. ഇനി മുതൽ കറിവേപ്പില ‌കറികൾക്ക് മാത്രമല്ല ഉപയോ​ഗിക്കേണ്ടത് മറിച്ച് ആരോ​ഗ്യത്തിന്റെ പ്രശ്നങ്ങൾക്കും കറിവേപ്പില നല്ലൊരു പരിഹാരമാണ്. കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില.

ദിവസവും വെറും വയറ്റിൽ എട്ടോ പത്തോ കറിവേപ്പില പച്ചക്ക് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്. ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ കറിവേപ്പില മുന്നിലാണ്. ദഹന പ്രക്രിയയില്‍ കറിവേപ്പിലക്കുള്ള പ്രാധാന്യവും ചില്ലറയല്ല. ഇതുകൂടാതെ കറിവേപ്പിലയില്‍ ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, വിറ്റാമിന്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്.

പ്രമേഹത്തിന് പരിഹാരം കാണുന്നതിനും കറിവേപ്പില ഉത്തമമാണ്. ഇത് പെട്ടെന്ന് തന്നെ പ്രമേഹത്തിനെ കുറയ്ക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കറിവേപ്പില.

ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കറിവേപ്പില സഹായിക്കുന്നു. ദഹന പ്രശ്‌നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. ഏത് വിധത്തിലും ഗ്യാസ്ട്രബിള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് കറിവേപ്പില മികച്ചതാണ്.

Loading...

More News