benefits-of-drinking-water-on-an-empty-stomach

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 19, 2018 8:26 am

Menu

Published on June 13, 2018 at 11:22 am

വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ഗുണങ്ങൾ ഏറെ..!!

benefits-of-drinking-water-on-an-empty-stomach

ഒരു മനുഷ്യ ശരീരത്തിന്റെ മൂന്നിൽ രണ്ടുഭാഗവും അതായത് 50 മുതൽ 75 ശതമാനം വരെ ജലമാണ്. ആയതിനാൽ നിത്യവും വെള്ളം കുടിക്കുക എന്നത് ആരോഗ്യ ഗുണങ്ങളുടെ ലക്ഷണമാണ്. ഇത്തരത്തിൽ ഒരു ദിവസം തുടങ്ങുമ്പോൾ തന്നെ വെറും വയറ്റിൽ രണ്ടു ഗ്ലാസ് വെള്ളം കുടിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്.

1) കടുത്ത തലവേദന ഒഴിവാക്കാം

തലവേദനകള്‍ പലതരത്തിലുണ്ട്. അതില്‍ കൂടുതല്‍ തരം തലവേദനയുടെയും കാരണം നിര്‍ജ്ജലീകരണമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, വെറുംവയറ്റിലെ വെള്ളംകുടി ശീലമാക്കുക. തലവേദന മാറികിട്ടും. ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാനായാല്‍, അതുമൂലം ലഭിക്കുന്ന ഊര്‍ജ്ജം വളരെ വലുതായിരിക്കും.

2. പെട്ടന്നുള്ള ചയാപചയപ്രവര്‍ത്തനങ്ങള്‍

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍, വെള്ളം കുടിച്ചാല്‍, അത് ശരീരത്തിലെ ചയാപചയ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കുകയും, ദഹനം അനായാസമാക്കുകയും ചെയ്യും.

3. ചര്‍മ്മം കൂടുതല്‍ മൃദുവാകും

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വെള്ളംകുടി ഏറെ പ്രധാനമാണ്. വെള്ളംകുടി ശീലമാക്കിയാല്‍, ചര്‍മ്മത്തിന്റെ തിളക്കവും, മൃദുത്വവും കൂടും.

4. ശരീരത്തിലെത്തുന്ന വിഷങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കുന്നു

നമ്മള്‍ കഴിക്കുകയും, ശ്വസിക്കുകയും ചെയ്യുന്നതിലൂടെ ശരീരത്തില്‍ പലതരം വിഷവസ്‌തുക്കള്‍ അടിയുന്നു. നന്നായി വെള്ളംകുടിച്ചാല്‍, ഈ വിഷവസ്‌തുക്കളെ ശരീരത്തില്‍നിന്ന് പുറന്തള്ളാനാകും.

5. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ

ആരോഗ്യസംരക്ഷണത്തിന് വ്യായാമം ഉള്‍പ്പടെ പലതരം കാര്യങ്ങള്‍ ചെയ്യുന്നവരുണ്ട്. എന്നാല്‍ വെള്ളംകുടി ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് അറിയുക. രാവിലത്തെ വെള്ളംകുടി ശീലമാക്കിയാല്‍, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനാകും.

Loading...

More News