കണ്ണിന്റെ ആരോഗ്യത്തിന് കക്കിരിക്ക വച്ചാലുള്ള ഗുണങ്ങൾ benefits of putting cucumber on your eyes

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 19, 2019 5:29 am

Menu

Published on May 31, 2019 at 2:23 pm

കണ്ണിന്റെ ആരോഗ്യത്തിന് കക്കിരിക്ക വച്ചാലുള്ള ഗുണങ്ങൾ

benefits-of-putting-cucumber-on-your-eyes

കക്കിരിക്ക അഥവാ സാലഡ് വെള്ളരി ആരോഗ്യഗുണങ്ങൾ നിരവധിയുള്ള ഒന്നാണ്. എന്നാൽ ഇത് കണ്ണിന്റെ ആരോഗ്യത്തിനുള്ള ഒരു വീട്ടു മരുന്ന് കൂടിയാണ്. കണ്ണിന് വീക്കം, ചൊറിച്ചിൽ, കണ്ണിനു ചുറ്റും ഉള്ള ഇരുണ്ട വളയങ്ങൾ, ചുളിവുകൾ ഇവയ്ക്കെല്ലാം ഉള്ള പരിഹാരമാണ് കക്കിരിക്ക.

കക്കിരിക്കയിൽ ജീവകം സി യും കഫേയിക് ആസിഡും ഉണ്ട്. ഇവ രണ്ടും വീക്കം കുറയ്ക്കാനും കുളിർമ്മയേകാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു. കക്കിരിക്കയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകളും ഉണ്ട്. ഇത് കണ്ണിലെ ചുവപ്പും അസ്വസ്ഥതയും അകറ്റുന്നു. കണ്ണിനു ചുറ്റും ഉണ്ടാകുന്ന അലർജികൾക്കും കക്കിരിക്ക കഷണങ്ങൾ കണ്ണിൽ വയ്ക്കുന്നത് പരിഹാരമാകും.

ഉറക്കക്കുറവും സമ്മർദവും മൂലം കണ്ണിനു ചുറ്റും കറുത്ത വളയങ്ങൾ ഉണ്ടാകാം. കക്കിരിക്ക കണ്ണിനുചുറ്റും വയ്ക്കുന്നത് ഈ ഡാർക്ക് സർക്കിളുകളെ കുറയ്ക്കുന്നു. കക്കിരിക്കയിൽ അടങ്ങിയ ജീവകം സി ചർമത്തിലെ നിറവ്യത്യാസം മാറ്റാനും സഹായിക്കും. വിവിധയിനം ആന്റി ഓക്സി‍ഡന്റ് സംയുക്തങ്ങൾ അടങ്ങിയ കക്കിരി, കണ്ണിനു ചുറ്റും ഓക്സീകരണ സമ്മർദം വരാതെ തടയുന്നു. കണ്ണിനു ചുറ്റും ഉണ്ടാകുന്ന ചുളിവുകൾ അകറ്റാനും ഇത് സഹായിക്കുന്നു.

കക്കിരിക്ക എങ്ങനെ ഉപയോഗിക്കാം

മുഖം നന്നായി കഴുകുക. മുഖത്തെ വെള്ളമയം നീക്കിയ ശേഷം രണ്ട് കക്കിരിക്ക കഷണങ്ങൾ കണ്ണിനു മുകളിൽ വയ്ക്കുക. ഇരുപതു മുതൽ മുപ്പതു മിനിറ്റു വരെ വയ്ക്കണം. അതിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇതാവർത്തിക്കുക. കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുന്നത് സ്വയം അനുഭവിച്ചറിയാം.

Loading...

More News