ലോറി തടഞ്ഞ് കാട്ടാനയുടെ ഉരുളക്കിഴങ്ങു മോഷണം; വീഡിയോ കൗതുകമാകുന്നു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:16 am

Menu

Published on July 31, 2017 at 3:54 pm

ലോറി തടഞ്ഞ് കാട്ടാനയുടെ ഉരുളക്കിഴങ്ങു മോഷണം; വീഡിയോ കൗതുകമാകുന്നു

bengal-elephant-stops-truck-in-forest-to-eat-potatoes

കാടിനു സമീപത്തെ റോഡിലൂടെ കടന്നു പോവുകയായിരുന്ന ചരക്കുലോറി തടഞ്ഞ് ഉരുളക്കിഴങ്ങ് മോഷ്ടിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു.

പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലുള്ള ഗര്‍ഹ്ബാട്ടാ വനത്തിനു സമീപമായിരുന്നു രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. വനത്തിനു സമീപമുള്ള റോഡിലൂടെ കടന്നുപോയ ചരക്കു ലോറിയാണ് കാട്ടാന തടഞ്ഞു നിര്‍ത്തിയത്.

ടര്‍പോളില്‍ ഉപയോഗിച്ചു മൂടിക്കെട്ടിയ ഉരുളക്കിഴങ്ങുകളായിരുന്നു ആനയുടെ ലക്ഷ്യം. നന്നായി കയറിട്ടു കെട്ടിയ ടര്‍പോളില്‍ ഷീറ്റുകള്‍ വലിച്ചുമാറ്റി ഉരുളക്കിഴങ്ങുകള്‍ പുറത്തിട്ട് കക്ഷി തീറ്റയാരംഭിച്ചു. ഓടിക്കൂടിയ ജനക്കൂട്ടം ആനയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ ആന തന്റെ ജോലി തുടര്‍ന്നു. ഇതിനിടെയില്‍ പടക്കമെറിഞ്ഞ് ആനയെ ഓടിക്കാനും ശ്രമം നടന്നെങ്കിലും അതുകൊണ്ടും കാര്യമുണ്ടായില്ല.

മാത്രമല്ല ആനയുടെ ഉരുളക്കിഴങ്ങു തീറ്റ കാരണം ഗതാഗതക്കുരുക്കും രൂക്ഷമായി. പിന്നിലുണ്ടായിരുന്ന വാഹനങ്ങളിലെ ഏതോ വ്യക്തിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

വനത്തിലൂടെയുള്ള റോഡുകളില്‍ മനുഷ്യനും ആനകളും തമ്മിലുള്ള സംഘട്ടനങ്ങള്‍ ഇപ്പോള്‍ പതിവാണ്. വനത്തിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം സ്വാഭാവിക ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ഇവയെ കാടിറങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

Loading...

More News