തലച്ചോര്‍ തുരന്നുള്ള ശസ്ത്രക്രിയക്കിടെ ഗിറ്റാര്‍ വായിച്ച രോഗി!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 22, 2017 10:07 pm

Menu

Published on July 20, 2017 at 5:44 pm

തലച്ചോര്‍ തുരന്നുള്ള ശസ്ത്രക്രിയക്കിടെ ഗിറ്റാര്‍ വായിച്ച രോഗി!

bengaluru-man-plays-guitar-as-docs-operate-on-his-brain

ബംഗളൂരു: തലച്ചോര്‍ തുരന്നുള്ള ശസ്ത്രക്രിയയ്ക്കിടയില്‍ ഗിറ്റാര്‍ വായിച്ച് രോഗി. ബംഗളൂരുവിലെ ആശുപത്രിയിലാണ് സംഭവം.

32 കാരനായ ഗിറ്റാറിസ്റ്റിന് ഡിസ്റ്റോണിയ (എല്ലിന്റെ ചലനങ്ങള്‍ക്കുണ്ടാകുന്ന രോഗം) എന്ന രോഗാവസ്ഥയായിരുന്നു. ഇതേത്തുടര്‍ന്ന് ഗിറ്റാര്‍ വായിക്കുമ്പോള്‍ ഇടതു കൈയിലെ മൂന്നു വിരലുകള്‍ ചലിക്കാത്ത സ്ഥിതിയായിരുന്നു. ഇത് ഭേദമമാക്കാനാണു തലച്ചോര്‍ തുരന്നു ശസ്ത്രക്രിയ നടത്തിയത്.

ബ്രിട്ടിഷ് കൊളംബിയയിലെ സീനിയര്‍ ന്യൂറോളജിസ്റ്റ് സി.സി. സഞ്ജീവ്, ഡോക്ടര്‍ ശരണ്‍ ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കിടെയായിരുന്നു ഗിറ്റാര്‍ വായന.

കൈവിരലുകള്‍ ചലിപ്പിക്കുമ്പോള്‍ തലച്ചോറിലെ ഏതു ഭാഗത്താണു പ്രശ്‌നമെന്നു മനസ്സിലാക്കുന്നതിനായാണ് ശസ്ത്രക്രിയ ടേബിളില്‍ തുഷാറിനെക്കൊണ്ടു ഡോക്ടര്‍മാര്‍ ഗിറ്റാര്‍ വായിപ്പിച്ചത്. ചെറിയതോതില്‍ അനസ്തീഷ്യ നല്‍കിയായിരുന്നു ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. തലച്ചോറിലെ പ്രശ്‌നമുള്ള ഞരമ്പുകള്‍ കരിയിച്ചുകളഞ്ഞുള്ള ചികില്‍സയാണ് കിഷോറില്‍ നടത്തിയത്.

ഗിറ്റാര്‍ വായിക്കുമ്പോഴാണ് തുഷാറിന് ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നത്. അതിനാല്‍ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അതിന്റെ ഫലം അപ്പപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് അറിയേണ്ടിയിരുന്നുവെന്ന് യുണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയിലെ സീനിയര്‍ ന്യൂറോളജിസ്റ്റ് സി.സി. സഞ്ജീവ് അറിയിച്ചു.

ശസ്ത്രക്രിയയ്ക്കു മുന്‍പായി പ്രത്യേകമായി നിര്‍മ്മിച്ച ഫ്രെയിം, നാല് സ്‌ക്രൂവിന്റെ സഹായത്തോടെ തുഷാറിന്റെ തലയില്‍ ഘടിപ്പിച്ചു. ഇതുവഴി എം.ആര്‍.ഐ സ്‌കാന്‍ നടത്തി. ഒന്‍പതു സെന്റീമീറ്ററോളം ആഴത്തിലായിരുന്നു പ്രശ്‌ന ബാധിതമായ ഞരമ്പ്. തലയോട്ടിയില്‍ എവിടെ കുഴിച്ചു ശസ്ത്രക്രിയ ചെയ്യണമെന്നും എം.ആര്‍.ഐയില്‍നിന്നു വ്യക്തമായി.

ഇതേത്തുടര്‍ന്ന് 14 മില്ലീമീറ്റര്‍ ആഴത്തില്‍ കുഴിച്ച് പ്രത്യേക ഇലക്ട്രോഡ് തലച്ചോറിലേക്കു കടത്തിയാണ് ഞരമ്പുകളെ കരിയിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം മൂന്നാം ദിവസം തുഷാര്‍ ആശുപത്രി വിട്ടു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News