best courses to do after sslc and plus two

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:04 am

Menu

Published on May 11, 2018 at 5:45 pm

എസ്എസ്എൽസി, പ്ലസ്ടു കഴിഞ്ഞാൽ ഇനി എന്ത്..?

best-courses-to-do-after-sslc-and-plus-two

എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ് ടു എന്നീ ബേസിക് വിദ്യാഭ്യാസം കഴിഞ്ഞാൽ ഏതൊരു രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും അലട്ടുന്ന ഏറ്റവും വലിയ ചോദ്യം തന്നെ ആണ് ഇനി എന്ത് തിരഞ്ഞെടുക്കണം എന്നത്.

സാമൂഹ്യ സ്റ്റാറ്റസ് അല്ലെങ്കിൽ ശമ്പളം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ അഭിരുചികൾക്കപ്പുറം അവരെ നിര്ബന്ധിതരാക്കുന്നത്‌ പലപ്പോഴും പല കുട്ടികളും പാതിവഴിയില്‍ പഠനം നിര്‍ത്തുകയോ അല്ലെങ്കില്‍ പഠനത്തില്‍ മുരടിപ്പ് അനുഭവിച്ച്‌ എവിടെയുമെത്താന്‍ കഴിയാതെ വരികയോ വരെ ചെയ്യാൻ ഇടയാക്കുന്നു.

വിദ്യാഭ്യാസത്തോടൊപ്പം തൊഴിലും സാധ്യമാകുന്നവ അഭിരുചികൾക്കനുസരിച്തിരഞ്ഞെടുക്കക്കുന്നതാവും ഏറ്റവും ഉത്തമം. അവ അഭിരുചി റെസ്റ്റുകളിലൂടെ കണ്ടെത്താം.

പ്രധാനമായും മൂന്ന് തരം പഠന രീതികളാണ് നമ്മുടെ മുന്നിലുണ്ടാവുക.

1. ഉന്നതവിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്ന ജോലി കൈവരിക്കാന്‍ആ ഗ്രഹിക്കുന്നവര്‍.
2. പഠനത്തോടൊപ്പം സാമാന്യം മോശമല്ലാത്ത ജോലി നേടി തുടര്‍ പഠനം ആഗ്രഹിക്കുന്നവര്‍.
3. ചുരുങ്ങിയ കാലത്തെ പഠനം കൊണ്ട് ഏതെങ്കിലും തൊഴില്‍ മേഖല എത്തിപ്പിടിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍.

ഈ മൂന്ന് തരം കോഴ്സുകളും പഠന രീതികളും എസ്.എസ്.എല്‍.എല്‍ സിക്ക് ശേഷം ഓരോരുത്തര്‍ക്കും തെരഞ്ഞെടുക്കാന്‍ കഴിയും. ഏത് തരം കോഴ്സുകള്‍ തെരഞ്ഞെടുക്കുമ്ബോഴും ചില അടിസ്ഥാന കാര്യങ്ങള്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്.

ഏറ്റവും പ്രധാനപ്പെട്ടത് കുട്ടികളുടെ അഭിരുചി മനസിലാക്കി പഠനം ആ രീതിയില്‍ ക്രമപ്പെടുത്തുക എന്നുള്ളതാണ്. ശാസ്ത്രീയമായി അഭിരുചി കണ്ടെത്തുവാന്‍ സൈക്കോ മെട്രിക് ടെക്സ്റ്റുകളുണ്ട്. അമേരിക്കന്‍ സൈക്കോളജിസ്റ്റായ ബിനെസിഷോറിന്റെ differential Aptitude testന്റെ അടിസ്ഥാനത്തിലാണിത്. സ്വാഭാവിക ജന്മസിദ്ധികളെ കണ്ടെത്തി കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ അഭിരുചി പരീക്ഷ കൊണ്ട് സാധിക്കും.

തങ്ങള്‍ക്ക് ഏറ്റവും ശോഭിക്കാനുള്ള കരിയറിലേക്ക് നയിക്കുന്ന സൂചകങ്ങളാണ് അഭിരുചിപരീക്ഷകള്‍.
ഭാഷ, സിദ്ധികള്‍, വാചികവും ഗണിതശാസ്ത്രപരവുമായ കഴിവുകള്‍ ശ്രദ്ധ, അമൂര്‍ത്ത ആശയങ്ങള്‍ക്ക് മൂര്‍ത്ത രൂപം നല്‍കുക എന്നിവയിലെല്ലാമുള്ള ജന്മനാ അഭിരുചി ഈ ടെസ്റ്റ് കൊണ്ട് കണ്ടെത്താന്‍ കഴിയും.

ജയപരാജയങ്ങള്‍ ഇല്ല. പരീക്ഷയില്‍ സ്വാഭാവിക അന്തരീക്ഷത്തില്‍ മനഃസാന്നിദ്ധ്യത്തോടെയാണ് കുട്ടികള്‍ പങ്കെടുക്കുന്നത്. കണക്കില്‍ ജന്മനാ അഭിരുചിയുള്ള കുട്ടി എന്‍ജിനിയറിങ് ബാങ്കിങ് ആര്‍ക്കി ടെക്ചര്‍ മേഖലയിലേക്ക് തിരിയുമ്ബോഴുണ്ടാവുന്ന ഉയര്‍ച്ച തന്നെയാണ് ഭാഷാപരമായ കഴിവുള്ള കുട്ടിയെ ആശയവിനിമയശേഷി ആവശ്യമുള്ള മേഖലകള്‍- ടീച്ചിങ് മാനവികവിഷയങ്ങള്‍എന്നിവയിലേക്ക് മാറിയാലുണ്ടാവുന്നത്. ആശയവിനിമയശേഷി നന്നായി ആവശ്യമുള്ള കരിയര്‍ മേഖലയാണ് അധ്യാപകര്‍, ഡോക്ടര്‍മാര്‍, മാനേജ്മെന്റ് . , വക്കീല്‍, മാര്‍ക്കറ്റിങ്,തുടങ്ങിയവയെല്ലാം. ഇങ്ങനെ ജന്മനാതന്നെ ഏത് മേഖലയിലാണ് അഭിരുചി എന്ന് കണ്ടെത്തിയാല്‍ ആ മേഖലയിലെ പഠനത്തിന് പ്രത്യേകമായ താല്‍പര്യത്തെ ശക്തിപ്പെടുത്തിയാല്‍ ഏറ്റവും മുന്നിലെത്താന്‍ ഓരോരുത്തര്‍ക്കും സാധ്യമാവുന്നു.

ആശയവിനിമയത്തിനും പ്രതികരണത്തിനുമുള്ള കഴിവ്, ഭാവനയില്‍ കാണാനും അമൂര്‍ത്തമായതുമായി ബന്ധിപ്പിക്കാനുള്ള കഴിവ് , യഥാര്‍ഥ്യവുമായി ഭാവനയെ ബന്ധിപ്പിക്കാനുളള കഴിവ്, തങ്ങള്‍ക്ക് മുന്‍പിലെത്തുന്ന ഒരു വിഷയത്തെ പെട്ടെന്ന് തന്നെ പരിഹരിക്കാനുള്ള കഴിവ്, ഭാഷ പ്രയോഗിക്കാനും വ്യത്യസ്ത ശേഷികള്‍ക്കുമുള്ള കഴിവ്, തുടങ്ങി വിശാലമായ അഭിരുചികള്‍ കണ്ടെത്താന്‍ അഭിരുചി ടെസ്റ്റ് കൊണ്ട് സാധിക്കുന്നു.

ഉന്നതമായ തൊഴില്‍ മേഖലയില്‍ എത്തിപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ അഭിരുചി പരീക്ഷയെ അഭിമുഖീകരിക്കുന്നത് നല്ലതായിരിക്കും. ഇടയ്ക്ക് വച്ച്‌ പഠനം നിര്‍ത്തി പോവുന്നതും പഠനത്തില്‍ ഉദ്ദേശിക്കുന്നത്ര മുന്നോട്ട് പോവാന്‍ കഴിയാത്തതിന്റെയും പ്രധാന കാരണം അഭിരുചി അറിയാതെ കോഴ്സിന് ചേരുന്നതാണ്.

ശരിയായ ലക്ഷ്യബോധത്തോടെ അഭിരുചി, താല്‍പര്യം, മറ്റ് അനുബന്ധ കാര്യങ്ങളും മനസിലാക്കി തന്റെ കഴിവുകള്‍ അഭിരുചി, എന്നിവ അനുസരിച്ച്‌ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം ഏറ്റവും ഇഷ്ടപ്പെട്ട ഭാവിയിലെ തൊഴില്‍ മേഖലയിലേക്കെത്തിപ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ക്കാവുന്നു. കോഴ്സ് തിരഞ്ഞെടുപ്പ് മാതാപിതാ ക്കളുടെ അഭിരുചിക്കും താല്‍പ്പര്യത്തിനുമാവുമ്ബോള്‍ പഠനം അരോചകവും കുട്ടികളുടെ വളര്‍ച്ചക്ക് തടസമാവുന്നു. ആവശ്യമായ കരിയര്‍ ഗൈഡന്‍സ് സ്വീകരിക്കുന്നത് അഭികാമ്യമാണെങ്കിലും, തിരഞ്ഞെടുപ്പ് തികച്ചും ഓരോരുത്തരുടേതുമാണ്. കൃത്യമായ തിരഞ്ഞെടുപ്പ്, ശേഷം പഠനത്തിനുള്ള ആസൂത്രണം ലക്ഷ്യബോധം ഇവയാണ് എല്ലാ വിജയങ്ങളുടെയും നിദാനം.

Loading...

More News