വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗത്വം; സജിതാ മഠത്തിലിനെ പരിഹസിച്ച് ഭാഗ്യലക്ഷ്മി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 3:02 am

Menu

Published on August 9, 2017 at 4:34 pm

വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗത്വം; സജിതാ മഠത്തിലിനെ പരിഹസിച്ച് ഭാഗ്യലക്ഷ്മി

bhagyalakshmi-aganist-sajitha-madathil-wcc

ചെന്നൈ: ചലച്ചിത്ര രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗത്വത്തെ കുറിച്ച് സംസാരിച്ച നടി സജിതാ മഠത്തിലിനെതിരെ പരിഹാസരൂപേണയുള്ള വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി.

വിമന്‍ ഇന്‍ സിനിമ കളക്ടീവുമായി ബന്ധപ്പെട്ട് നടിമാര്‍ക്കിടയില്‍ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നതിനു പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. തന്റെ ഫേസ്ബുക്കിലെഴുതിയ ഒരു കുറിപ്പിലാണ് ഭാഗ്യലക്ഷ്മി, സജിതാ മഠത്തിലിനെ വിമര്‍ശിച്ചിരിക്കുന്നത്.

ഡബ്ല്യുസിസി സിനിമയിലെ ഇരുപത് പേരുടെ മാത്രം സംഘടനയാണെന്നും സംഘടന തുടങ്ങിയത് തങ്ങളാരും അറിഞ്ഞിട്ടില്ലെന്നും നടി ലക്ഷ്മിപ്രിയ നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു മറുപടിയായി ഏതൊരു സംഘടനയും രൂപീകരിക്കുന്നത് എല്ലാവരെയും അറിയിച്ചു കൊണ്ടായിരിക്കില്ലെന്നു ചൂണ്ടിക്കാട്ടി സജിതാ മഠത്തില്‍ രംഗത്തിത്തിയിരുന്നു. സംഘടനയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ നടക്കുകയാണെന്നും അതിന് ശേഷം മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ തുടങ്ങുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അതിന് ശേഷം സിനിമയിലെ എല്ലാ വനിതാ അംഗങ്ങളെയും ക്ഷണിക്കും. അപ്പോള്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ചേരാം. മന: പൂര്‍വ്വം ആരെയും ഒഴിവാക്കിയിട്ടില്ല. ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ എല്ലാവരും സംഘടനയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സജിതാ മഠത്തില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഇതിനു പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ മറുപടിയെത്തുന്നത്.

 

ഭാഗ്യലക്ഷ്മിയുടെ കുറിച്ച്……….

 

‘നിങ്ങളറിഞ്ഞോ എനിക്ക് ഉടനേ ണഇഇ യില്‍ മെമ്പര്‍ഷിപ്പ് തന്ന് അനുഗ്രഹിക്കാമെന്ന് സജിതാ മഠത്തില്‍ ദേവിയുടെ അരുളപ്പാടുണ്ടായി..ഹൊ എന്താ എന്റെയൊരു ഭാഗ്യം..സജിതാ മഠത്തില്‍ ഭഗവതീടെയൊരു കാരുണ്യവും ശക്തിയുമെന്നല്ലാണ്ട് എന്താ പറയ്യാ…ദേവീ..മഹാമായേ…’

 

ചലച്ചിത്ര രംഗത്തെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആവശ്യം തനിക്കില്ലെന്ന് വ്യക്തമാക്കി നടി ശ്വേതാ മേനോനും നേരത്തെ രംഗത്തെത്തിയിരുന്നു. സ്വയം പോരാടാനുള്ള കരുത്ത് തനിക്കുണ്ടെന്ന് ശ്വേത വ്യക്തമാക്കി.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News