ഇതൊക്കെയാണ് ശമ്പളം; ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 2:35 pm

Menu

Published on October 10, 2017 at 3:46 pm

ഇതൊക്കെയാണ് ശമ്പളം; ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ

biggest-salary-in-the-world

എത്ര ശമ്പളം കിട്ടിയാലും തികയാത്ത അവസ്ഥയാണല്ലോ നമ്മൾക്കൊക്കെ. എത്രയുണ്ടെങ്കിലും ഇനിയും അധികം ശമ്പളം ലഭിക്കാനാണ് നമ്മൾ പലപ്പോഴും ആഗ്രഹിക്കുന്നതും. അങ്ങനെ നോക്കുമ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം കൊടുക്കുന്ന കമ്പനികൾ എവിടൊക്കെയാണെന്നു ആലോചിച്ചിട്ടുണ്ടോ.. താഴെ പറയുന്നവയാണ് ആ കമ്പനികൾ.

ലിങ്ക്ഡ് ഇൻ

തൊഴിൽ സംബന്ധമായതും പ്രൊഫഷണലുകൾക്കുള്ളതുമായ സോഷ്യൽ നെറ്വർക്കിങ് വെബ്സൈറ്റ് ആയ ലിങ്ക്ഡ് ഇൻ നൽകുന്ന ശരാശരി ശമ്പളം 150000 ഡോളർ ആണ്. അതായത് 97 ലക്ഷം രൂപ. ഒരു കോടിയുടെ അടുത്ത് വരും. അടിസ്ഥാന ശമ്പളം വരുന്നത് 127000 ഡോളർ ആണ്. അതായത് 82 ലക്ഷം രൂപയോളം.

ആമസോൺ

ഓൺലൈൻ വ്യാപാരത്തിലും മറ്റുമായി നിലവിലെ നമ്പർ വൺ വെബ്സൈറ്റുകളിൽ ഒന്നായ ആമസോൺ ആണ് ഏറ്റവും കൂടുതൽ ശമ്പളം കൊടുക്കുന്ന മറ്റൊരു സ്ഥാപനം.

ശരാശരി ശമ്പളം: 152,800 ഡോളർ അടിസ്ഥാന ശമ്പളം: 130,400 ഡോളർ

ഫേസ്ബുക്

ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്വർക്കിങ് വെബ്സൈറ്റ്. കാലിഫോർണിയയിൽ പ്രവർത്തിക്കുന്ന ഫേസ്ബുക്കിന്റെ സ്ഥാപനത്തിൽ 17000ൽ അധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്.

ശരാശരി ശമ്പളം: 155,000 ഡോളർ അടിസ്ഥാന ശമ്പളം: 130,000 ഡോളർ

ഗൂഗിൾ

ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എൻജിൻ. ജിമെയിലും ആൻഡ്രോയിഡും അടക്കം പലതിന്റെയും ഉടമയായ ഗൂഗിളിന്റെ ആസ്ഥാനം കാലിഫോർണിയയിൽ ആണ്.

ശരാശരി ശമ്പളം: 155,250 ഡോളർ അടിസ്ഥാന ശമ്പളം: 120,000 ഡോളർ

ആക്കാമായ്

കണ്ടന്റ് ഡെലിവറി നെറ്റ്വർകായ ആക്കാമായ് സാധാരക്കാരിൽ പലരും അധികമായി കേട്ടിട്ടില്ലാത്ത ഒരു കമ്പനി ആണ്. വെബ്സൈറ്റുകളുടെയും മറ്റും പ്രവർത്തനം അതി വേഗത്തിലാക്കാൻ സഹായിക്കുന്ന ഈ കമ്പനിയും ശമ്പളം കൊടുക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ തന്നെയാണ്.

ശരാശരി ശമ്പളം: 142,000 ഡോളർ അടിസ്ഥാന ശമ്പളം: 121,000 ഡോളർ

ഇവ കൂടാതെ ട്വിറ്റർ (ശരാശരി ശമ്പളം: 142,000 ഡോളർ അടിസ്ഥാന ശമ്പളം: 125,000 ഡോളർ), വിസ (ശരാശരി ശമ്പളം: 142,000 ഡോളർ അടിസ്ഥാന ശമ്പളം: 130,000 ഡോളർ), വാൾമാർട്ട് ഈ കൊമേഴ്സ് (ശരാശരി ശമ്പളം: 143,500 ഡോളർ അടിസ്ഥാന ശമ്പളം:124,900 ഡോളർ), മൈക്രോസോഫ്ട് (ശരാശരി ശമ്പളം: 144,000 ഡോളർ അടിസ്ഥാന ശമ്പളം: 127,000 ഡോളർ) തുടങ്ങി നിരവധി കമ്പനികളും ആദ്യ ലിസ്റ്റുകളിൽ ഇടം പിടിക്കുന്നു.

Loading...

More News