ബൈക്ക് വാങ്ങാനൊരുങ്ങുന്നോ? ഇന്നും നാളെയും വന്‍ വിലക്കുറവിന് സാധ്യത

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2018 10:29 am

Menu

Published on March 30, 2017 at 12:36 pm

ബൈക്ക് വാങ്ങാനൊരുങ്ങുന്നോ? ഇന്നും നാളെയും വന്‍ വിലക്കുറവിന് സാധ്യത

bike-offers-after-bs-4-norms

ഇപ്പോള്‍ ബൈക്കോ സ്‌കൂട്ടറോ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് വലിയ സന്തോഷം നല്‍കുന്ന വാര്‍ത്ത. ഇന്നും നാളെയും ബൈക്കോ സ്‌കൂട്ടറോ വാങ്ങിയാല്‍ വിലയില്‍ 20000 രൂപ വരെ കുറവ് കിട്ടാന്‍ സാധ്യത.

ബിഎസ്-3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്റ്റോക്ക് എത്രയും വേഗം വിറ്റഴിക്കാനുള്ള നീക്കങ്ങള്‍ വാഹന നിര്‍മ്മാതാക്കളും ഡീലര്‍മാരും തുടങ്ങിക്കഴിഞ്ഞു.

മാര്‍ച്ച് മധ്യത്തോടെതന്നെ ഇരുചക്ര  വാഹനങ്ങള്‍ക്ക് വിവിധ കമ്പനികള്‍ 15 ശതമാനം വരെ വിലക്കുറവു പ്രഖ്യാപിച്ചിരുന്നു. ബിഎസ്3 വാഹനങ്ങള്‍ വില്‍ക്കുന്നതു സംബന്ധിച്ച നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനാലായിരുന്നു ഇത്.

എന്നാല്‍ ഇന്നലെ കോടതി വിധി വന്നതോടെ രണ്ടു ദിവസത്തിനു ശേഷം ഇത്തരം വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. അതോടെയാണു വലിയ ഓഫറുകള്‍ നല്‍കി സ്റ്റോക്ക് വിറ്റഴിക്കാന്‍ ശ്രമം നടക്കുന്നത്.

ഒരു ലക്ഷം രൂപയ്ക്കു മേല്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 15,000 രൂപ മുതല്‍ 20000 രൂപ വരെ വിലക്കിഴിവു നല്‍കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോണ്ട സിബിആര്‍ മോഡലുകള്‍ക്ക് 15000 രൂപ വരെ രാജ്യത്തെ ചില മേഖലകളില്‍ ഡീലര്‍മാര്‍ വിലക്കിഴിവ് നല്‍കുന്നുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.

കോടതി ഉത്തരവു പ്രകാരം വില്‍ക്കാനാകാത്ത ബിഎസ്-3 വാഹനങ്ങള്‍ ബിഎസ്-4 നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയില്ലെന്ന് കമ്പനികള്‍ വ്യക്തമാക്കുന്നുണ്ട്. നഷ്ടമൊഴിവാക്കാന്‍ ആകെ ചെയ്യാവുന്നത് ആഭ്യന്തര വിപണിയില്‍ ഇന്നും നാളെയുമായി ഇവ വില്‍ക്കുകയും ബാക്കിയുള്ളവ കയറ്റിയയക്കാന്‍ ശ്രമിക്കുകയെന്നതുമാണ്.

ബിഎസ്-3ക്ക് തുല്യമായ യൂറോ ചട്ടങ്ങള്‍ ബാധകമായ രാജ്യങ്ങളിലേക്കു മാത്രമേ ഇവ കയറ്റിയയക്കാന്‍ കഴിയൂ. ഇരുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ ഇത് എളുപ്പമാകാത്തതിനാലാണു വലിയ ഓഫറുകള്‍ നല്‍കി ഇവിടെത്തന്നെ വില്‍ക്കാനുള്ള ശ്രമം നടക്കുന്നത്.

Loading...

More News