bjp leader surendran released from jail

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 10:18 am

Menu

Published on December 8, 2018 at 12:23 pm

കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു ; ജയില്‍ മോചിതനായി

bjp-leader-surendran-released-from-jail

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി. ശബരിമലയില്‍ ഭക്തരെ തടഞ്ഞ കേസില്‍ സുരേന്ദ്രന് വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് പൂജപ്പുര ജയിലില്‍നിന്ന് സുരേന്ദ്രന്‍ പുറത്തെത്തിയത്.

നവംബര്‍ പതിനേഴിനാണ് സുരേന്ദ്രന്‍ അറസ്റ്റിലായത്. 22 ദിവസത്തിനു ശേഷം പുറത്തിറങ്ങിയ സുരേന്ദ്രന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ജയിലിനു പുറത്ത് ഒരുക്കിയിരുന്നത്. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജയിലിനു പുറത്തെത്തിയ സുരേന്ദ്രന്‍, സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യഗ്രഹം അനുഷ്ഠിക്കുന്ന എ എന്‍ രാധാകൃഷ്ണനു സമീപത്തേക്കു പോകും.

ശബരിമലയില്‍ അവിശ്വാസികള്‍ ആചാരലംഘനം നടത്തുമോയെന്നു മാത്രമേ ജയിലിനുള്ളില്‍ കഴിഞ്ഞ സമയത്ത് ആശങ്കപ്പെട്ടിരുന്നുള്ളുവെന്ന് ജയില്‍വാസത്തിനു ശേഷം പുറത്തെത്തിയ സുരേന്ദ്രന്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു. നാമജപ പ്രതിഷേധം ഉള്‍പ്പെടെയുള്ള സമാധാനപരമായ പ്രക്ഷോഭങ്ങളില്‍ തുടര്‍ന്നും പങ്കെടുക്കും. ശബരിമലയിലെ ആചാരലംഘനത്തിനെതിരെയുള്ള സമരം തുടരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ കുറ്റബോധം തോന്നുകയോ ചെയ്തിട്ടില്ല. ശബരിമലയെ തകര്‍ക്കാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിഗൂഢനീക്കങ്ങള്‍ക്കെതിരെ വിശ്വാസികളെ അണിനിരത്തി സമരം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...

More News