നീളമുള്ള മുടിയ്ക്ക് കട്ടന്‍ചായ കൊണ്ടൊരു വിദ്യ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2017 8:38 pm

Menu

Published on January 7, 2017 at 2:55 pm

നീളമുള്ള മുടിയ്ക്ക് കട്ടന്‍ചായ കൊണ്ടൊരു വിദ്യ …..ഒന്ന് പരീക്ഷിച്ച് നോക്കൂ…!!

black-tea-on-the-hair

നീളമുള്ള മുടിയുണ്ടാവുക ഏതൊരു സ്ത്രീയുടെയും സ്വപ്‌നമാണ്. നീണ്ട മുടി സൗന്ദര്യത്തിന്റെ അഭിവാജ്യ ഘടകമാണെന്ന് പോലും വിശ്വസിക്കുന്നവരുണ്ട്. . മുടി ശരീരത്തിന്റെ പ്രധാന ആകര്‍ഷണ ഘടകമായതുകൊണ്ടു തന്നെ അതിനെ സംരക്ഷിച്ചു കാത്തു സൂക്ഷിക്കേണ്ട കടമ എല്ലാവര്‍ക്കുമുണ്ട്. ആരോഗ്യകരമായ പോഷകമൂല്യങ്ങള്‍ കിട്ടിയാല്‍ മാത്രമേ മുടി തടിയോടെ തഴച്ചു വളരൂ.. അതിന് നിങ്ങള്‍ കെമിക്കല്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചിട്ടൊന്നും കാര്യമില്ല. വീട്ടില്‍ നിന്നുള്ള ശരിയായ പരിചരണം മതി മുടിക്ക്. കട്ടന്‍ ചായ മുടിയ്ക്ക് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. നല്ല നീളത്തില്‍ മുടി വളരാന്‍ സഹായിക്കുന്ന ഒന്ന്. എങ്ങനെയാണ് കട്ടന്‍ ചായ കൊണ്ടു നീളമുള്ള മുടി നേടാന്‍ സാധിയ്ക്കുകയെന്ന് നോക്കാം….

2 കപ്പു വെള്ളം അടുപ്പത്തു വച്ച് നല്ലപോലെ തിളപ്പിയ്ക്കുക. പിന്നീട് തീ കുറയ്ക്കാം.

2 ടീ ബാഗ് ഇതിലേയ്ക്കു ചേര്‍ക്കാം. ഇത് കുറഞ്ഞ തീയില്‍ അര മണിക്കൂര്‍ നേരം തിളപ്പിയ്ക്കുക.

ഇതിലേയ്ക്ക് ഒരു പിടി കറിവേപ്പില, ഉണങ്ങിയ റോസ്‌മേരി ഇലകള്‍ എന്നിവ ചേര്‍ക്കുക. ഇത് 5 മിനിറ്റു തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കാം.

ഇതിലേയ്ക്ക് ഒരു പിടി കറിവേപ്പില, ഉണങ്ങിയ റോസ്‌മേരി ഇലകള്‍ എന്നിവ ചേര്‍ക്കുക. ഇത് 5 മിനിറ്റു തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കാം.

മുടി ഷാംപൂ ചെയ്തു കഴുകുക. വെള്ളം നല്ലപോലെ പിഴിഞ്ഞു കളഞ്ഞ ശേഷം ഈ കട്ടന്‍ചായ മിശ്രിതം തേച്ചു പിടിപ്പിയ്ക്കാം.

HAIR-CONDITIONER

15 മി്‌നിറ്റിനു ശേഷം സാധാരണ വെള്ളം കൊണ്ടു കഴുകാം. വേണമെങ്കില്‍ കണ്ടീഷണര്‍ ഉപയോഗിയ്ക്കാം.

ആഴ്ചയില്‍ രണ്ടുമൂന്നു ദിവസം അടുപ്പിച്ച് ഇതു ചെയ്താല്‍ മുടി നല്ല നീളത്തില്‍ വളരും.

മുടിയ്ക്കു തിളക്കം നല്‍കാനും ആരോഗ്യം നല്‍കാനും കൂടി ഇതു നല്ലതാണ്.

hair

 

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News