സ്ത്രീയെ നഗ്നയാക്കി ഡോക്ടറെ ഒപ്പം നിർത്തി ഫോട്ടോയെടുത്ത് ബ്ലാക്‌മെയിൽ; പ്രതിയെ തേടി പോലീസ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:12 am

Menu

Published on August 19, 2017 at 11:21 am

സ്ത്രീയെ നഗ്നയാക്കി ഡോക്ടറെ ഒപ്പം നിർത്തി ഫോട്ടോയെടുത്ത് ബ്ലാക്‌മെയിൽ; പ്രതിയെ തേടി പോലീസ്

blackmail-case-malappuram-police-looking-for-criminal

മലപ്പുറം: സ്ത്രീയെ നഗ്നയാക്കി ഡോക്ടറുടെ ഒപ്പം നിർത്തി ഫോട്ടോ എടുത്തു അതുവെച്ചു ബ്ലാക്‌മെയിൽ ശ്രമം നടത്തിയ പ്രതിയെ തേടി പോലീസ് കർണാടകയിലേക്ക്. പൊത്തുകളിൽ സ്വദേശിയായ ജോബിൻ എന്നയാളാണ് മുഖ്യപ്രതി. ഇയാളെ തിരഞ്ഞാണ് പോലീസ് കർണാടകയിലേക്ക് പുറപ്പെട്ടത്.

കഴിഞ്ഞ പത്തിനാണ് കേസിനു ആസ്പദമായ സംഭവം. നിലമ്പൂരിൽ 20 വർഷമായി പ്രാക്ടീസ് നടത്തുന്ന ഡോക്ടറെ പെൺവാണിഭ സംഘം ലക്കിടിയിൽ ഒരു റിസോർട്ടിലേക്ക് എത്തിച്ചു അവിടെ വെച്ചായിരുന്നു ബ്ലാക്‌മെയിൽ ശ്രമം. അതേ സമയം ഡോക്ടറുടെ പരാതിയുടെ മേൽ മുണ്ടേരി തമ്പുരാട്ടിക്കല്ലു സ്വദേശി മണപ്പുറത്ത് രതീഷ് (27), കുനിപ്പാല സ്വദേശി ഷിജോ തോമസ്(29) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.

സ്ത്രീയെ നഗ്നയാക്കി ഡോക്ടറുടെ കൂടെനിര്‍ത്തി മൊബൈലില്‍ ഫോട്ടോയെടുത്ത സംഘം പിന്നീട് ഡോക്ടറുടെ കയ്യിൽ ഉണ്ടായിരുന്ന 20000 രൂപ അപഹരിക്കുകയും ചെയ്തു. പത്തു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഫോട്ടോകൾ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കേസിൽ ഉൾപ്പെട്ട രണ്ടു സ്ത്രീകളിൽ ഒരാൾക്ക് ഡോക്ടറുമായി വാട്സാപ്പ് വഴി ഉണ്ടായിരുന്ന സൗഹൃദം അറിഞ്ഞ മുഖ്യപ്രതി ജോബിൻ അതുവെച്ചു ഡോക്ടറെ കുടുക്കാൻ പദ്ധതി ഇടുകയായിരുന്നു. രതീഷ് വഴിയാണ് ജോബിൻ ഇത് അറിഞ്ഞത്. തുടർന്ന് എല്ലാം ജോബിന്റെ പദ്ധതി ആയിരുന്നു.

ഡോക്ടറോടൊപ്പം നഗ്നയായി ഫോട്ടോ എടുക്കാൻ ജോബിൻ ഒരു സ്ത്രീയെ വാടകയ്‌ക്കെടുക്കുകയായിരുന്നു എന്ന് പിടിയിലായ രണ്ടു പ്രതികളും പോലീസിനോട് വെളിപ്പെടുത്തി. കേസില്‍ പ്രതിയായ ഒരു സ്ത്രീ ഒന്‍പതു മാസം ഗര്‍ഭിണിയും മറ്റേയാള്‍ മാനസികമായി വെല്ലുവിളി നനേരിടുന്ന ആളുമാണെന്ന് പോലീസ് പറഞ്ഞു.

രണ്ടു സ്ത്രീകൾ ഉൾപ്പെടെ ആറുപേർ ചേർന്ന് നഗ്നയായ സ്ത്രീയെ ഡോക്ടറുടെ ഒപ്പം നിർത്തി ഫോട്ടോ എടുക്കുകയായിരുന്നു. രണ്ടുപേരും നഗ്നരായി നിൽക്കുന്ന ഫോട്ടോ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് ഡോക്ടർ പോലീസിൽ പരാതി നൽകിയത്.

Loading...

More News