നിങ്ങൾക്ക് ആര്‍ത്തവ സമയം രക്തം കട്ട പിടിച്ചാണോ പുറത്തേക്ക് വരുന്നത് blood clot during period causes diagnosis and treatment

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 6, 2020 7:36 pm

Menu

Published on May 4, 2019 at 9:00 am

നിങ്ങൾക്ക് ആര്‍ത്തവ സമയം രക്തം കട്ട പിടിച്ചാണോ പുറത്തേക്ക് വരുന്നത്

blood-clot-during-period-causes-diagnosis-and-treatment

ആര്‍ത്തവം സ്ത്രീകളില്‍ പലപ്പോഴും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ ഉണ്ടാവുന്ന വയറു വേദനക്ക് പല വിധത്തിലുള്ള പൊടിക്കൈകള്‍ സ്ത്രീകള്‍ തന്നെ പ്രയോഗിക്കാറുണ്ട്. എന്നാല്‍ ആര്‍ത്തവ ദിനങ്ങളില്‍ അസാധാരണമായി എന്തെങ്കിലും കാണപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഓരോരുത്തരുടേയും ആരോഗ്യ സ്ഥിതി അനുസരിച്ച് പുറന്തള്ളപ്പെടുന്ന രക്തത്തിന്റെ അളവിലും മാറ്റം വരുന്നുണ്ട്.

രക്തത്തിന്റെ സ്വഭാവത്തിലും അളവിലും എല്ലാം മാറ്റം സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുറന്തള്ളപ്പെടുന്ന രക്തത്തിന്റെ കാര്യത്തിലും മാറ്റം വരുന്നുണ്ട്. ആര്‍ത്തവ സമയത്തുണ്ടാവുന്ന ഏത് തരത്തിലുള്ള അസ്വസ്ഥതയും ഒരു കാരണവശാലും തള്ളിക്കളയരുത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിനും സ്വയം ചികിത്സ നടത്തുന്നതിനും.

പലരിലും ആര്‍ത്തവ രക്തം വളരെയധികം മാറ്റത്തോടെയാണ് പുറത്തേക്ക് വരുന്നത്. എന്നാല്‍ എന്താണ് ഇതിന്റെ കാരണം എന്ന് പലര്‍ക്കും അറിയുകയില്ല. പല സ്ത്രീകളിലും അല്‍പം കട്ടയായി തന്നെയാണ് ആര്‍ത്തവ രക്തം പുറത്തേക്ക് വരുന്നത്. എന്നാല്‍ പുറത്തേക്ക് വരുന്ന ആര്‍ത്തവ രക്തക്കട്ടകളുടെ വലിപ്പം കൂടുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് പലപ്പോഴും ചില ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ തുടക്കമാണ് എന്നത് തന്നെയാണ് കാരണം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ആര്‍ത്തവ രക്തം കട്ടയായി പോവുന്നതിന് ചില കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഒരിക്കലും നിസ്സാരമാക്കി കളയരുത്

ഒരു കാരണവശാലും പുറത്തേക്ക് പോവുന്ന ആര്‍ത്തവത്തിന്റെ അളവില്‍ കൂടുതലുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് വളരെയധികം കട്ടയായി പോവുന്നുണ്ടെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. നല്ലൊരു ശതമാനം സ്ത്രീകളിലും ഇന്നത്തെ കാലത്ത് പലപ്പോഴും ആര്‍ത്തവ രക്തം കട്ടയായി പോവുന്നുണ്ട്. ഇത് എന്തുകൊണ്ടാണ് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതും ഡോക്ടറെ കാണിക്കേണ്ടതും ആണ്.

അമിത രക്തസ്രാവം

അമിത രക്തസ്രാവം ഉണ്ടാവുന്ന അവസ്ഥയില്‍ രക്തക്കട്ടകള്‍ പുറന്തള്ളപ്പെടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ്. ഇത് എന്താണ് എന്നത് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ഡോക്ടറെ കാണിച്ചാല്‍ മാത്രമേ മനസ്സിലാവുകയുള്ളൂ. ചെറിയ തോതിലാണ് രക്തസ്രാവം പോലുള്ള അവസ്ഥ അത്ര കാര്യമായി എടുക്കേണ്ടതില്ല. അത് സാധാരണ ആര്‍ത്തവ കാലത്തുണ്ടാവുന്ന അവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ട.

രക്തകട്ടയുടെ വലിപ്പം

ആര്‍ത്തവ സമയത്ത് പുറന്തള്ളപ്പെടുന്ന രക്തക്കട്ടയുടെ വലിപ്പം ഗോള്‍ഫ് ഗോളിനേക്കാള്‍ വലുതാണെങ്കില്‍ അത് ഗുരുതരമായ അവസ്ഥയാണ്. ഇതിന് എന്തുകൊണ്ടും ഇത് ചികിത്സിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത്. അതുകൊണ്ട് ചെറിയ കാര്യങ്ങള്‍ പോലും ഈ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിന് പിന്നിലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഗര്‍ഭാശയ മുഴ

ഗര്‍ഭാശയ മുഴ ഉള്ളവരില്‍ ഇത്തരം അവസ്ഥകള്‍ അനുഭവപ്പെടാറുണ്ട്. ഗര്‍ഭാശയ മുഴകളുള്ള സ്ത്രീകളില്‍ പലപ്പോഴും ആര്‍ത്തവ സമയത്ത് അമിത രക്തസ്രാവവും കൂടാതെ ആര്‍ത്തവ രക്തം രക്തക്കട്ടകളായി പുറത്തേക്ക് പോവുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. മാത്രമല്ല ഉടനേ തന്നെ ആരോഗ്യവിദഗ്ധനെ കണ്ട് ചികിത്സ ആരംഭിക്കേണ്ടതാണ്.

അബോര്‍ഷന്‍

പലപ്പോഴും ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ അബോര്‍ഷന്‍ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം അവസ്ഥകളില്‍ രക്തക്കട്ടകളാണ് പുറത്തേക്ക് വരുന്നത്. ഇത് അബോര്‍ന്റെ ലക്ഷണം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം അവസ്ഥകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കാന്‍ മറക്കേണ്ടതില്ല. പൂര്‍ണമായും അബോര്‍ഷന്‍ സംഭവിച്ചു എന്ന് ഡോക്ടറെ കണ്ട് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

സെര്‍വ്വിക്കല്‍ ക്യാന്‍സര്‍

സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കിലും ക്രമം തെറ്റിയ ആര്‍ത്തവവും ആര്‍ത്തവ സമയത്ത് രക്തക്കട്ടകളും പുറന്തള്ളുന്നതാണ്. മാത്രമല്ല ഇത്തരം അവസ്ഥയില്‍ രക്തത്തിന്റെ നിറം കറുപ്പ് നിറമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെക്കണം. സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ ഉള്ളവരില്‍ ഈ പ്രശ്‌നം അതിരൂക്ഷമായാണ് കാണപ്പെടുന്നത്.

അമിത വണ്ണം

അമിത വണ്ണം ഉള്ളവരിലും ഇത്തരം പ്രശ്‌നം കാണപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വണ്ണം കുറക്കുകയും കൃത്യമായ സമയത്ത് ഡോക്ടറെ കാണുന്നതിനും വേണ്ടി ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ ഗുരുതരമായ അവസ്ഥകള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം അമിതമായി രക്തക്കട്ടകള്‍ പുറന്തള്ളുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ ഇതിനുള്ള പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നല്ലതു പോലെ വെള്ളം കുടിക്കുക

എപ്പോഴും ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഒരു കാരണവശാലും ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല ജ്യൂസ്, പച്ചക്കറികള്‍ എന്നിവയെല്ലാം ധാരാളം ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. അയേണ്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഇതെല്ലാം ആരോഗ്യത്തിന് ഏറ്റവും വേണ്ട സമയമാണ് ആര്‍ത്തവം.

ആസ്പിരിന്‍ ഒഴിവാക്കുക

പലപ്പോഴും വേദനക്ക് പരിഹാരം കാണുന്നതിന് ആസ്പിരിന്‍ ഉപയോഗിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ആസ്പിരിന്‍ ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം തന്നെ രക്തക്കട്ടകളോടൊപ്പം ആര്‍ത്തവ രക്തം പുറത്തേക്ക് വരുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഒരു കാരണവശാലും ആസ്പിരിന്‍ ഉപയോഗിക്കരുത്.

Loading...

More News