ഇത് ചോരചിന്തുന്ന നായ്ക്കളുടെ ഗോദ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:00 pm

Menu

Published on February 14, 2017 at 5:01 pm

ഇത് ചോരചിന്തുന്ന നായ്ക്കളുടെ ഗോദ

blood-stained-wolfhounds-battle-kyrgyzstan

കോഴികള്‍ തമ്മില്‍ പര്‌സ്പ്പരം പോരടിക്കുന്ന കോഴിപ്പോര് മുന്‍പ് നാട്ടിലും മറ്റും കാണാറുണ്ടായിരുന്നു. ഇവ നിയമം മൂലം നിരോധിച്ചെങ്കിലും തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളില്‍ ഇപ്പോഴും കോഴിപ്പോര് നടക്കുന്നത് കാണാം.

blood-stained-wolfhounds-battle-kyrgyzstan

എന്നാല്‍ എതിരാളിയുടെ മരണം വരെ പൊരുതുന്ന കോഴിപ്പോര് പോലെ തന്നെ ദിവസങ്ങള്‍ക്ക് മുന്‍പ് കിര്‍ഗിസ്ഥാനില്‍ മറ്റൊരു മത്സരം നടന്നു. നായ്ക്കളാണ് ഇവിടെ ഗോദയില്‍ ഏറ്റുമുട്ടിയത്. കിര്‍ഗിസ്ഥാനിലെ ബിഷ്‌കേക്കിലായിരുന്നു നായ്പ്പോര് സംഘടിപ്പിച്ചത്.

blood-stained-wolfhounds-battle-kyrgyzstan2

പരസ്പരം ചോരചിന്തിയുള്ള നായ്ക്കളുടെ പോരാട്ടം കാഴ്ചക്കാരെ ആവേശം കൊള്ളിച്ചുവെങ്കിലും അതിദയനീയമായിരുന്നു ഈ കാഴ്ച. ഏഷ്യന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട പട്ടിയുമായി ഇണ ചേര്‍ക്കുന്നതിന് യോജിച്ച ഇണയെ കണ്ടെത്താനായിരുന്നു ‘ചാമ്പ്യന്‍ ഓഫ് ബ്രീഡ് ‘ എന്ന് പേരിട്ട ഈ ക്രൂര വിനോദം.

blood-stained-wolfhounds-battle-kyrgyzstan5

നായ്ക്കളുടെ പോരാട്ടങ്ങളുടേതായി പുറത്തുവന്ന ചിത്രങ്ങള്‍ തെളിയിക്കും എത്രമാത്രം ക്രൂരതയാണ് മനുഷ്യര്‍ ഈ മിണ്ടാപ്രാണികളോട് കാണിച്ചതെന്ന്. പതിനേഴോളം ഉടമകളാണ് തങ്ങളുടെ നായ്ക്കളെ ‘ചാമ്പ്യന്‍ ഓഫ് ബ്രീഡ്’ ആക്കാന്‍ മുന്നോട്ടുവന്നത്. പങ്കെടുത്ത നായ്ക്കളില്‍ ചിലത് മാത്രമാണ് ജീവനോടെ തിരിച്ചു പോയത്.

blood-stained-wolfhounds-battle-kyrgyzstan3

കിര്‍ഗിസ്ഥാനില്‍ നായ്പ്പോര് സംഘടിപ്പിക്കാറുണ്ടെങ്കിലും ഇത് ഏറ്റവും കൂടുതല്‍ നടക്കുന്നത് ചൈനയിലാണ്. പ്രാദേശിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഇത് സംഘടിപ്പിക്കാറ്.

blood-stained-wolfhounds-battle-kyrgyzstan1

മൃഗങ്ങളെ ബലിയാടാക്കുന്ന ഇത്തരം ക്രൂരവിനോദങ്ങള്‍ക്കെതിരെ മൃഗസ്നേഹികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ടെങ്കിലും അതൊന്നും അധികൃതര്‍ പോലും വകവെയ്ക്കാറില്ല.

Loading...

More News