മരണത്തിൽ നിന്നും നിമിഷങ്ങൾ വ്യത്യാസത്തിൽ രക്ഷപ്പെട്ട 22കാരൻ വെളിപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന ബ്ലൂ വെയിൽ അനുഭവങ്ങൾ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:45 am

Menu

Published on September 7, 2017 at 5:24 pm

മരണത്തിൽ നിന്നും നിമിഷങ്ങൾ വ്യത്യാസത്തിൽ രക്ഷപ്പെട്ട 22കാരൻ വെളിപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന ബ്ലൂ വെയിൽ അനുഭവങ്ങൾ

blue-whale-survivor-in-puducherry-22-shares-terrifying-details

കരൈക്കൽ (പോണ്ടിച്ചേരി): ഒരിക്കലും രക്ഷപ്പെടില്ല എന്ന് കരുതിയ അവസ്ഥയിൽ നിന്നാണ് ആ ചെറുപ്പക്കാരൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മരണത്തിനും ജീവിതത്തിനുമിടയിൽ കൊലയാളിയായി നീലത്തിമിംഗല ഗെയിം നിറഞ്ഞാടിയപ്പോൾ ആത്മഹത്യക്കു ഏതാനും നിമിഷങ്ങൾ മുമ്പ് മാത്രമാണ് ഈ യുവാവ് യാഥാർഥ്യത്തിലേക്ക് തിരിച്ചെത്തിയത്.

അല്പം കൂടി വൈകിയെങ്കിലും ജീവിതം അവിടെ ഒരു പിടച്ചിലായി മാറുമായിരുന്നു. കത്തിയെടുത്ത് സ്വന്തം ശരീരത്തിൽ തന്നെ മുറിവുണ്ടാക്കി ആത്മഹത്യ ചെയ്യാനുള്ള അവസാനത്തെ സ്റ്റേജിൽ എത്തിയപ്പോഴാണ് തന്റെ വീട്ടിലേക്കു പോലീസ് കടന്നുവന്നത്. അത് തന്റെ ജീവിതം തിരിച്ചു കിട്ടാനും കാരണമായി.

പലപ്പോഴും ഗെയിം അവസാനിപ്പിച്ചു തിരിച്ചുവരാൻ മനസ്സ് കൊണ്ട് കരുതിയെങ്കിലും അതിൽ നിന്നും ഊരിപ്പോരാൻ പറ്റാത്ത വിധം അടിമപ്പെട്ടുപോയിരുന്നു. അല്ലെങ്കിൽ അതിൽ കുടുങ്ങിപ്പോയിരുന്നു. അലക്‌സാണ്ടർ എന്ന ഈ 22കാരൻ പറയുന്നു.

“ഇത് വെർച്വൽ ട്രാപ്പ് ആണ്. നിങ്ങൾ വേദനിക്കുന്ന ഒരു അനുഭവത്തിലൂടെ കടന്നുപോകും. സാഹസങ്ങൾ തേടുന്നവർ പോലും മാനസികമായി തളർന്നുപോകും” മറ്റുള്ളവർക്ക് തന്റെ അനുഭവം വിവരിച്ചുകൊണ്ട് ഈ യുവാവ് മുന്നറിയിപ്പ് നൽകുന്നു.

ഒരു വാട്സാപ്പ് ഗ്രൂപ് വഴിയാണ് അലക്‌സാണ്ടറിനു ഗെയിമിന്റെ ലിങ്ക് ലഭിച്ചത്. രണ്ടാഴ്ച മുമ്പ് ചെന്നൈയിൽ നിന്നും നാട്ടിൽ ലീവിന് വന്നപ്പോഴായിരുന്നു ഈ ഗെയിം കളിച്ചു തുടങ്ങിയത്. ഗെയിമിനു അടിമയായതോടെ പിന്നീട് ലീവ് കഴിഞ്ഞിട്ടും ജോലിക്കു പോകാതെ കളിയിൽ തന്നെ മുഴുകി മുഴുവൻ സമയവും.

“ഡൌൺലോഡ് ചെയ്യാൻ പറ്റുന്ന രീതിയിൽ ഒരു ആപ്പോ ഗെയിമോ അല്ല ഇത്. പകരം ഒരു ലിങ്ക് മാത്രമായിരിക്കും. അത് നിയന്ത്രിക്കുന്നതിന് ഒരു അഡ്മിനും ഉണ്ടാവും. അഡ്മിൻ നൽകിയ ജോലികൾ ഓരോ ദിവസവും 2 മണിക്കുശേഷം മാത്രമേ പൂർത്തീകരിക്കാൻ പാടുള്ളൂ. ആദ്യ ദിവസങ്ങളിൽ ബ്ലൂ വെയിൽ അഡ്മിൻ ശേഖരിച്ച സ്വകാര്യ വിവരങ്ങളും വിശദാംശങ്ങളും ഫോട്ടോഗ്രാഫുകളും മറ്റും പോസ്റ്റുചെയ്യും”. അലക്‌സാണ്ടർ പറഞ്ഞു തുടങ്ങി.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അലക്‌സാണ്ടറിനോട് നട്ടപ്പാതിര നേരത്ത് ശ്‌മശാനം വരെ ഒറ്റക്ക് പോകാനുള്ള ടാസ്ക് വന്നു. “ഞാൻ അർദ്ധരാത്രിയോടെ അക്കാറവട്ടം ശവക്കുഴിയിലേക്ക് പോയി, ഒരു സെൽഫി എടുത്തു, ഓൺലൈനിൽ പോസ്റ്റുചെയ്തു. പിന്നീട് ദിനവും എന്നോട് പ്രേതസിനിമകൾ കാണാൻ ആവശ്യപ്പെടും. അത് എന്നിലെ പേടി കൂട്ടാനും മാനസികമായി തളർത്താനുമായിരുന്നു.” അലക്‌സാണ്ടർ കൂട്ടിച്ചേർത്തു.

“വീട്ടിൽ ഉള്ള ആളുകളോട് ഞാൻ സംസാരിക്കുന്നത് ഒഴിവാക്കി എന്റെ മുറിയിൽ ഒതുങ്ങി കിടക്കുകയായിരുന്നു, മാനസികമായി തളർന്നു, ഗെയിമിൽ നിന്ന് ഇറങ്ങണമെന്നുണ്ടെങ്കിലും എനിക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ല.” അലക്‌സാണ്ടർ പറഞ്ഞവസാനിപ്പിച്ചു.

അലക്‌സാണ്ടറിന്റെ ഇത്തരം പല പ്രവർത്തികളും കണ്ടു സംശയം തോന്നിയ സഹോദരൻ അജിത്ത് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അങ്ങനെ നാലുപേർ അടങ്ങുന്ന പോലീസ് സംഘം പുലർച്ചെ നാല് മണിക്ക് അലക്‌സാണ്ടറിന്റെ വീട്ടിലെത്തി അവന്റെ മുറിയിൽ കയറിയപ്പോഴേക്കും കത്തി കയ്യിൽ പിടിച്ചു ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന അവസ്ഥയിൽ അവനെ കാണപ്പെട്ടു.

അല്പം കൂടെ വൈകിയിരുന്നെങ്കിൽ തീർന്നുപോയേക്കാവുന്ന ആ ജീവിതം അങ്ങനെ അവിടെ തിരിച്ചുകിട്ടി. കൃത്യമായ കൗൺസിലിംഗിലൂടെ അലക്‌സാണ്ടറിന്റെ സ്ഥിതി മെച്ചപെട്ട് സാധാരണ സ്ഥിതിയിലേക്ക് വരികയും ചെയ്തു.

Loading...

More News