ട്രോള്‍ ഗ്രൂപ്പുകളില്‍ ചിരിയുടെ മലപ്പടക്കവുമായി ബ്ലൂവെയില്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2017 11:56 am

Menu

Published on August 9, 2017 at 7:02 pm

ട്രോള്‍ ഗ്രൂപ്പുകളില്‍ ചിരിയുടെ മലപ്പടക്കവുമായി ബ്ലൂവെയില്‍

blue-whale-troll-in-social-media

വന്ന് വന്ന് ഏത് വാര്‍ത്ത അറിയാനും ട്രോള്‍ ഗ്രൂപ്പുകള്‍ മതി എന്ന അവസ്ഥയിലാണ് ഇന്ന് കാര്യങ്ങള്‍. ഏത് മേഖലയിലെ എന്ത് സംഭവമാണെങ്കിലും ട്രോളന്മാരുടെ പിടിയില്‍ നിന്നും അങ്ങനെയൊന്നും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. കൊലയാളി ഗെയിമെന്ന് വിളിപ്പേരുള്ള ബ്ലൂവെയില്‍ ഗെയിമിനും അവസ്ഥ മറ്റൊന്നായില്ല.

ലോകത്താകമാനം 150ലേറെ മരണങ്ങള്‍ക്ക് കാരണമായെന്നു പറയുന്ന ഈ കൊലയാളി ഗെയിം മലയാളികള്‍ക്ക് വെറും പുല്ലാണെന്നാണ് ട്രോളന്മാര്‍ പറഞ്ഞുവെക്കുന്നത്. ട്രോള്‍ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ ചിരിയുണര്‍ത്തുന്നതും മറ്റാരുമല്ല. കുമ്മനടിച്ച കുമ്മനത്തേക്കാള്‍ ട്രോളന്മാരുടെ ആക്രമം ഏറ്റുവാങ്ങുകയാണിപ്പോള്‍ ബ്ലൂവെയില്‍.

മുംബൈയില്‍ ഒരു പതിന്നാലുകാരന്‍ ഒരു കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍നിന്ന് ചാടി ആത്മഹത്യചെയ്തതോടെയാണ് ഇന്ത്യയില്‍ ഈ ഗെയിം ചര്‍ച്ചയാകുന്നത്. ബ്ലൂവെയിലിന്റെ പ്രേരമ മൂലമാണ് ഇതെന്ന സംശയമുയര്‍ന്ന സാഹചര്യത്തിലായിരുന്നു ചര്‍ച്ചകള്‍.

കേരളത്തിലും നിരവധി ആളുകള്‍ ബ്ലുവെയില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഈ വിഷയത്തെ ട്രോളര്‍മാര്‍ ഏറ്റെടുത്തത്.

 

Loading...

More News