സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ചവര്‍ക്ക് ബ്ലൂബെറി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:06 am

Menu

Published on January 6, 2018 at 4:37 pm

സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ചവര്‍ക്ക് ബ്ലൂബെറി

blueberry-cervical-cancer-treatment

ബ്രെസ്റ്റ് ക്യാന്‍സറാണ് സ്ത്രീകളില്‍ സാധാരണയായി കൂടുതല്‍ കണ്ടുവരുന്നത്. എന്നാല്‍ സെര്‍വിക്കല്‍ ക്യാന്‍സറും (ഗര്‍ഭാശയമുഖ ക്യാന്‍സര്‍) സ്ത്രീകളില്‍ വില്ലനാകാറുണ്ട്.

ഓരോ വര്‍ഷവും പതിനായിരക്കണക്കിനു സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെര്‍വിക്കല്‍ ക്യാന്‍സറിന് റേഡിയേഷന്‍ ചികിത്സയാണ് കൂടുതലായും നടത്താറുള്ളത്. എന്നാല്‍ ഇതുവഴി ആരോഗ്യമുള്ള കോശങ്ങള്‍ക്കും തകരാറ് സംഭവിക്കാം.

ഇത്തരത്തില്‍ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നത് തടയാന്‍ ബ്ലൂബെറി കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യുമെന്നാണ് പുതിയ ഒരു പഠനം സൂചിപ്പിക്കുന്നത്. യുഎസിലെ മിസോറി സര്‍വകലാശാലയിലെ യുജിയാങ് ഫാങ്ങിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

ബ്ലൂബെറിയെ റേഡിയോ സെന്‍സിറ്റൈസറുകള്‍ ആയി ഉപയോഗിക്കാമോ എന്നായിരുന്നു ഇവര്‍ പഠനവിധേയമാക്കിയത്. അര്‍ബുദ കോശങ്ങളെ റേഡിയേഷന്‍ ചികിത്സയോട് കൂടുതല്‍ പ്രതികരിക്കാന്‍ പ്രാപ്തരാക്കുന്ന വിഷഹാരികളല്ലാത്ത രാസവസ്തുക്കളാണ് റേഡിയോ സെന്‍സിറ്റൈസറുകള്‍.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ചികിത്സയില്‍ ചുവന്ന മുന്തിരി റേഡിയോ സെന്‍സിറ്റൈസര്‍ ആയി ഉപയോഗിക്കാമെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ചുവന്ന മുന്തിരിയില്‍ റെസ് വെറാട്രോള്‍ അടങ്ങിയതിനാലാണിത്. ബ്ലൂബെറിയിലും ഈ സംയുക്തം അടങ്ങിയിട്ടുണ്ട്.

മാത്രമല്ല ഫ്‌ളേവനോയിഡുകള്‍ അടങ്ങിയിട്ടുള്ള ബ്ലൂബെറിത്ത് ആന്റിബാക്ടീരിയല്‍, ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. റെസ് വെറാട്രോള്‍ എന്ന സംയുക്തവും ബ്ലൂബെറിയിലുണ്ട്.

മനുഷ്യന്റെ സെര്‍വിക്കല്‍ ക്യാന്‍സര്‍ കോശങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഈ പഠനം നടത്തിയത്. കോശങ്ങളെ കണ്‍ട്രോള്‍ ഗ്രൂപ്പ്, റേഡിയേഷനു വിധേയമായ കോശങ്ങള്‍, ബ്ലൂബെറി സത്ത് മാത്രം ലഭിച്ച കോശങ്ങള്‍, റേഡിയേഷനും ബ്ലൂബെറി സത്തും ലഭിച്ച കോശങ്ങള്‍ എന്നിങ്ങനെ നാലു ഗ്രൂപ്പുകളായി തിരിച്ചു.

പരിശോധനയില്‍ ബ്ലൂബെറി സത്തു മാത്രം ലഭിച്ച കോശങ്ങളിലെ ക്യാന്‍സര്‍ 25 ശതമാനം കുറഞ്ഞു. എന്നാല്‍ റേഡിയേഷനോടൊപ്പം ബ്ലൂബെറി സത്തും ലഭിച്ച കോശങ്ങളിലാണ് ഏറ്റവുമധികം കുറവു കണ്ടത്. ഈ കോശങ്ങളിലെ ക്യാന്‍സര്‍ 70 ശതമാനം കുറഞ്ഞതായി കണ്ടെത്തി. പതോളജി ആന്റ് ഓങ്കോളജി മാഗസിനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

Loading...

More News