സൗന്ദര്യ സംരക്ഷണത്തിന് ഇനി വെന്ത തേങ്ങാപ്പാൽ തേച്ച് കുളിക്കാം.. boiled coconut milk for skin diseases

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 3, 2020 12:01 am

Menu

Published on August 17, 2019 at 11:11 am

സൗന്ദര്യ സംരക്ഷണത്തിന് ഇനി വെന്ത തേങ്ങാപ്പാൽ തേച്ച് കുളിക്കാം..

boiled-coconut-milk-for-skin-diseases

ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നത് പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ പലരും . എന്നാൽ എന്ത് എങ്ങനെ കൃത്യമായി ഉപയോഗിക്കണം എന്നുള്ളത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഓരോ ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ വേണ്ടി പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തേടുമ്പോൾ അതിനെല്ലാം നമുക്ക് പ്രകതിദത്ത മാര്‍ഗ്ഗങ്ങൾ തന്നെ ഉപയോഗിക്കാവുന്നതാണ്.

സൗന്ദര്യ സംരക്ഷണം ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. അതിന് പരിഹാരം കാണുന്നതിന് നമുക്ക് വെന്ത തേങ്ങാപ്പാൽ ഉപയോഗിക്കാവുന്നതാണ്. വെന്ത തേങ്ങാപ്പാൽ ഉപയോഗിക്കുന്നതിലൂടെ അത് നമ്മുടെ സൗന്ദര്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും നമുക്ക് വെന്ത തോങ്ങാപ്പാൽ ഉപയോഗിക്കാവുന്നതാണ്.

ചർമ്മ രോഗങ്ങൾ

ചർമ്മ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ അത് പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് നമുക്ക് വെന്ത തേങ്ങാപ്പാൽ തേക്കാവുന്നതാണ്. ഇത് ചർമ്മത്തിൽ ഉണ്ടാക്കുന്ന പല അസ്വസ്ഥതകളേയും ചർമ്മ രോഗങ്ങളേയും പരിഹരിക്കുന്നു

ചർമ്മം ക്ലിയറാവാൻ

ചർമ്മം ക്ലിയറാവുന്നതിനും ആരോഗ്യത്തിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെന്ത തേങ്ങാപ്പാൽ. ഇത് സ്ഥിരമായി മുഖത്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിൽ ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി വെന്തതേങ്ങാപ്പാൽ മുഖത്ത് തേക്കാവുന്നതാണ്.

നിറം വർദ്ധിപ്പിക്കാൻ

നിറം വർദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും അധികം സഹായിക്കുന്നുണ്ട് വെന്ത തേങ്ങാപ്പാൽ. ഇത് ചർമ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതിനും തിളക്കം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഓരോ അവസ്ഥയിലും നിറത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾക്ക് പല വിധത്തിൽ പരിഹാരം കാണുന്നുണ്ട് വെന്ത തേങ്ങാപ്പാൽ.

എണ്ണമയത്തിന് പരിഹാരം

എണ്ണമയം നിറഞ്ഞ ചർമ്മം നിങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മൾ തേങ്ങാപ്പാൽ ഉപയോഗിക്കുന്നത്. ഇത് മുഖത്ത് തേക്കുന്നതിലൂടെ അത് എണ്ണമയം നിറഞ്ഞ ചർമ്മത്തെ ഇല്ലാതാക്കി നല്ല ക്ലിയർ ചർമ്മം നൽകുന്നു.

ആഴത്തിൽ വൃത്തിയാക്കുന്നു

ബ്ലാക്ക്ഹെഡ്സ് പോലുള്ള വസ്തുക്കൾ ആഴത്തിൽ ചര്‍മ്മത്തിന് വില്ലനാവുന്നുണ്ട്. ഇതിനെ വേരോടെ ഇല്ലാതാക്കുന്നതിന് അൽപം തേങ്ങാപ്പാലിൽ ഉപ്പ് മിക്സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് ചർമ്മത്തിലെ ബ്ലാക്ക്ഹെഡ്സ് എന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

അമിത രോമ വളർച്ച

പല സ്ത്രീകളേയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. അമിത രോമവളർച്ച. ഇതിനെ പ്രതിരോധിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് വെന്ത തേങ്ങാപ്പാൽ തേക്കുന്നത്. ഇത് മുഖത്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിലെ അമിതരോമ വളർച്ചക്ക് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള ചർമ്ത്തിനും സഹായിക്കുന്നുണ്ട്.

Loading...

More News