കിടക്കയില്‍ മൂത്രമൊഴിച്ചതിന് പിതാവിന്റെ മര്‍ദ്ദനം; അഞ്ചുവയസ്സുകാരന്‍ മരിച്ച നിലയില്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 19, 2017 7:17 am

Menu

Published on February 7, 2017 at 6:08 pm

കിടക്കയില്‍ മൂത്രമൊഴിച്ചതിന് പിതാവിന്റെ മര്‍ദ്ദനം; അഞ്ചുവയസ്സുകാരന്‍ മരിച്ച നിലയില്‍

boy-5-found-dead-after-being-punished-by-dad-for-wetting-the-bed

പാരിസ്: കിടക്കയില്‍ മൂത്രമൊഴിച്ചതിന് വളര്‍ത്തച്ഛന്റെ മര്‍ദ്ദനമേറ്റ അഞ്ചുവയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാണാതായ കുട്ടിയുടെ മൃതദേഹം വീടിനടുത്തുള്ള കനാലില്‍ നിന്ന് പൊലീസുകാര്‍ കസണ്ടെടുക്കുകയായിരുന്നു.

വടക്കന്‍ ഫ്രാന്‍സിലാണ് സംഭവം. മൂക്ക് തകര്‍ന്ന നിലയിലാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടിയുടെ മരണം കാര്‍ഡിയാക് അറസ്റ്റ് മൂലമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ നിറയെ മുറിവുകളും ചതവുകളുമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

boy-5-found-dead-after-being-punished-by-dad-for-wetting-the-bed1

സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ 22 വയസ്സുകാരിയായ അമ്മയേയും 30 വയസ്സുകാരനായ വളര്‍ത്തച്ഛനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൂത്രമൊഴിച്ച് കിടക്ക വൃത്തികേടാക്കുന്നുവെന്നു പറഞ്ഞ് മിക്കവാറും ദിവസങ്ങളില്‍ അമ്മയും വളര്‍ത്തച്ഛനും ചേര്‍ന്ന് കുഞ്ഞിനെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ഫ്രഞ്ച് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടിയെ കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ താമസസ്ഥലത്തു നിന്ന് 200 മീറ്റര്‍മാറി ബോധമറ്റനിലയില്‍ കുഞ്ഞിനെ കണ്ടെത്തിയെന്നും ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുഞ്ഞു മരിച്ചുവെന്നുമാണ് ഫ്രഞ്ച് പൊലീസ് പറയുന്നത്.

മാതാപിതാക്കളുടെ മര്‍ദ്ദനം മൂലമാണ് കുഞ്ഞുമരിച്ചതെന്നും അറസ്റ്റു ചെയ്ത ഇവരെ നിയമനടപടികള്‍ക്ക് വിധേയരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News