Brazil’s Neymar getting trolled online for over-acting

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 18, 2019 10:27 am

Menu

Published on July 5, 2018 at 11:52 am

ലോകകപ്പിൽ നെയ്‌മർ പരിക്കഭിനയിച്ച് ‘കളഞ്ഞത്’ കാല്‍മണിക്കൂര്‍, മിന്നുന്ന ഫോമിലായിട്ടും താരത്തിന് വിമർശനം

brazils-neymar-getting-trolled-online-for-over-acting

ലോകകപ്പില്‍ അമിതാഭിനയത്തിന്റെ പേരില്‍ വിമര്‍ശന ശരമേല്‍ക്കുകയാണല്ലോ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. ഇക്കാര്യം തെളിക്കുന്ന വിധത്തിലുളള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നെയ്മര്‍ ഇതുവരെ കളിച്ച നാല് ലോകകപ്പ് മത്സരങ്ങളില്‍ 15 മിനിറ്റോളമാണത്രെ പരിക്ക് അനുഭവിച്ച് ഗ്രൗണ്ടില്‍ കിടന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ആര്‍.ടി.എസ് സ്‌പോര്‍ട്ട്‌സ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. അതായത് ഒരു മത്സരത്തിലെ ആറിലൊന്ന് സമയം ഇതുവരെ നെയ്മര്‍ പരിക്ക് അനുഭവിച്ച് നഷ്ടപ്പെടുത്തി കഴിഞ്ഞു.

അതെസമയം റഷ്യന്‍ ലോകകപ്പില്‍ ഏറ്റവുമധികം ഫൗള്‍ ഏറ്റുവാങ്ങിയത് നെയമറാണെന്നത് ഇതിന് മറുവശമാണ്. ഇതുവരെ 23 തവണയാണ് നെയമറിനെ ഫൗള്‍ ചെയ്തത്.

ലോകകപ്പില്‍ മികച്ച പ്രകടനമാണ് നെയ്മര്‍ കാഴ്ച്ചവെക്കുന്നത്. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിറ്റുകളുമായി തിളങ്ങി നില്‍ക്കുകയാണ് സൂപ്പര്‍ താരം,.

വെള്ളിയാഴ്ച്ച ബെല്‍ജിയത്തിനെതിരെയാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 11: 30നാണ് മത്സരം.

https://youtu.be/-5nNHEF80JU

Loading...

More News