നിലവിലെ ബിഎസ് 3 വാഹനങ്ങള്‍ ഇനിയെന്ത് ചെയ്യും?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2018 5:55 am

Menu

Published on April 3, 2017 at 10:49 am

നിലവിലെ ബിഎസ് 3 വാഹനങ്ങള്‍ ഇനിയെന്ത് ചെയ്യും?

bsiii-ban-what-happens-to-unsold-cars-and-bikes-now

മലിനീകരണ മാനദണ്ഡങ്ങള്‍ പ്രകാരം ഭാരത് സ്റ്റേജ് 3 വാഹനങ്ങള്‍ നിരോധിച്ചതിന് ശേഷം 8.24 ലക്ഷത്തോളം പുതിയ വാഹനങ്ങളാണ് ഡീലര്‍മാരുടെ പക്കല്‍ വിറ്റഴിക്കാനാകെ ബാക്കി കിടക്കുന്നത്.

ഇത്രയധികം വാഹനങ്ങള്‍ കൂട്ടത്തോടെ ഇനി എന്തുചെയ്യാനാകുമെന്നാണ് ഏവരും ചിന്തിക്കുന്നത്. ബിഎസ് 3 എഞ്ചിന്‍ നിലവാരമുള്ള വാഹനങ്ങള്‍ ഒന്നും തന്നെവ ഇനി ബിഎസ് 4 ആക്കി ഉയര്‍ത്താന്‍ സാധിക്കില്ലെന്ന് വാഹന നിര്‍മ്മാതാക്കള്‍ നേരത്തെ വ്യക്തമാക്കിയതാണ്.

ഇനി ഇത്തരം വാഹനങ്ങള്‍ വിറ്റഴിച്ചു തീര്‍ക്കാന്‍ രണ്ടു മാര്‍ഗ്ഗങ്ങള്‍ മാത്രമാണുള്ളത്. ഒന്ന് കഴിഞ്ഞ രണ്ടു ദിവസം സമര്‍ഥമായി എല്ലാ വാഹന ഡീലര്‍മാരും പരീക്ഷിച്ച വിജയിച്ചു. മാര്‍ച്ച് 31-ന് മുമ്പ് പരമാവധി സ്റ്റോക്ക് വിറ്റഴിക്കുക. വമ്പന്‍ വിലക്കുറവും കണ്ണഞ്ചിപ്പിക്കുന്ന ഓഫറും പ്രഖ്യാപിച്ച് ബിഎസ് 3 വാഹനങ്ങള്‍ വലിയൊരളവില്‍ വിറ്റുതീര്‍ക്കാന്‍ ഡീലര്‍മാര്‍ക്ക് സാധിച്ചു.

ഇതുവഴി ഇരുചക്ര വാഹനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റഴിക്കാന്‍ സാധിച്ചതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമെബൈല്‍ ഡീലേഴ്സ് അറിയിച്ചിരുന്നു. ട്രക്കുകളും മറ്റ് വാണിജ്യ വാഹനങ്ങളുമാണ് ഇനി ബാക്കിയുള്ളവയില്‍ അധികവും.

ബിഎസ് 3 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി ഇന്നലെ ഉച്ചയോടെ അവസാനിച്ചതോടെ ഇനിയുള്ള ഒരെ ഒരു വഴി കയറ്റുമതിയാണ്. എന്നാല്‍ ഇക്കാര്യത്തിലും ചില തടസങ്ങളുണ്ട്. ബിഎസ് 3 മലിനീകരണ മാനദണ്ഡ നിലവാരം പാലിക്കുന്ന രാജ്യങ്ങളിലേക്ക് മാത്രമേ ബാക്കി വന്ന വാഹനങ്ങള്‍ കയറ്റി അയക്കാന്‍ സാധിക്കു.

ഒരുവിധം വികസിക,വികസ്വര രാജ്യങ്ങളിലെല്ലാം ഇതിനെക്കാള്‍ ഉയര്‍ന്ന നിലവാരം നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ പല നിര്‍മ്മാതാക്കള്‍ക്കും വാഹനങ്ങളുടെ കയറ്റുമതി ഒരു തലവേദനയാകും.

മാത്രമല്ല കാറുകള്‍ക്കും മറ്റും റൈറ്റ് ഹാന്‍ഡ് ഡ്രൈവും ഒരു പ്രശ്നമാണ്. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് നിഷ്‌കര്‍ഷിക്കുന്ന രാജ്യങ്ങളിലേക്ക് മാത്രമേ ഇവ കയറ്റി അയക്കാന്‍ സാധിക്കുകയുള്ളു. ഇതിനൊപ്പം സുരക്ഷാ സംവിധാനങ്ങളിലും മാറ്റം വരുത്തേണ്ടി വരും.

Loading...

More News