ഒരു കയ്യില്‍ മൊബൈല്‍, മറുകയ്യില്‍ സ്റ്റിയറിങ്; യാത്രക്കാരുടെ ജീവന്‍ അമ്മാനമാടി തലസ്ഥാനത്തെ ബസ് ഡ്രൈവര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:10 am

Menu

Published on November 8, 2017 at 11:17 am

ഒരു കയ്യില്‍ മൊബൈല്‍, മറുകയ്യില്‍ സ്റ്റിയറിങ്; യാത്രക്കാരുടെ ജീവന്‍ അമ്മാനമാടി തലസ്ഥാനത്തെ ബസ് ഡ്രൈവര്‍

bus-driver-traffic-violation

തിരുവനന്തപുരം: നഗരത്തിലെ തിരക്കേറിയ റോഡിലൂടെ മൊബൈലില്‍ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ പുറത്തുവന്നതോടെ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ്- കിഴക്കേകോട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന കാശിനാഥന്‍ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് ഇത്തരത്തില്‍ യാത്രക്കാരുടെ ജീവന്‍ വച്ച് അമ്മാനമാടിയത്. വാഹനം ഓടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നതു നിയമലംഘനമാണെന്ന് അറിയാമെങ്കിലും പലരും ഈ നിയമത്തെ കാര്യമാക്കുന്നില്ലെന്നുള്ളതിന് തെളിവാണ് പുറത്തുവന്ന വീഡിയോ.

തിരക്കേറിയ റോഡിലൂടെ ഏകദേശം പതിനഞ്ചു മിനിറ്റോളമാണ് ഇയാള്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ജയകൃഷ്ണന്‍ എന്നയാളാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ ഡ്രൈവറുടെ ഈ വീഡിയോ പുറത്തുവിട്ടത്. ഈ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്.

വാഹന ഉടമയെ വിളിപ്പിച്ചിട്ടുണ്ടെന്നും ഡ്രൈവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസ് അറിയിച്ചത്. ഇത്തരത്തില്‍ കേരളത്തിലെ ട്രാഫിക്ക് നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പരാതിപ്പെടാനായി മോട്ടോര്‍ വാഹന വകുപ്പ് തേര്‍ഡ് ഐ എന്നൊരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ശ്രദ്ധയില്‍പ്പെടുന്ന നിയമലംഘനങ്ങള്‍ തൊട്ടടുത്ത ആര്‍.ടി ഓഫീസിലോ, പൊലീസിലോ നേരിട്ടു റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. കൂടാതെ ഫോട്ടോ എടുത്ത് അതാതു സ്ഥലത്തെ ആര്‍ടിഒ അല്ലെങ്കില്‍ ജോയിന്റ് ആര്‍ടിഒ എന്നിവരുടെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചു കൊടുക്കുകയോ ചെയ്യാം.

Loading...

More News