ഫെബ്രുവരി 16 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:43 pm

Menu

Published on February 9, 2018 at 4:50 pm

ഫെബ്രുവരി 16 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

bus-strike-kerala-from-february-16

തിരുവനന്തപുരം: ഫെബ്രുവരി 16 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ടിക്കറ്റ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് ബസ് ഉടമകളുടെ സംയുക്തസമരസമിതി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

2014ന് ശേഷം ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ അടിയന്തരമായി നിരക്ക് വര്‍ധിപ്പിക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.

വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജില്‍ 50 ശതമാനം വര്‍ധന ഏര്‍പ്പെടുത്തണമെന്നും മിനിമം ബസ് ചാര്‍ജ് 10 രൂപയായി വര്‍ധിപ്പിക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. സ്വാശ്രയ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിരക്ക് അനുവദിക്കാനാവില്ലെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി.

Loading...

More News