റോഡു നിയമങ്ങള്‍ക്ക് പുല്ലുവില; ബസുകളുടെ മരണപ്പാച്ചില്‍ വിഡിയോ വൈറല്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2017 5:29 am

Menu

Published on May 2, 2017 at 2:56 pm

റോഡു നിയമങ്ങള്‍ക്ക് പുല്ലുവില; ബസുകളുടെ മരണപ്പാച്ചില്‍ വിഡിയോ വൈറല്‍

buses-racing-in-tamil-nadu-goes-viral

സ്വകാര്യ ബസുകളുടെ മത്സരയോട്ടങ്ങള്‍ നിരത്തുകളില്‍ നാം സ്ഥിരമായി കാണുന്നതാണ്. ഇതിനിടയില്‍ പൊലിയുന്ന ജീവനുകള്‍ക്കും കണക്കില്ല. മറ്റു വാഹനങ്ങളുടെ റോഡ് അവകാശങ്ങള്‍ പോലും മാനിക്കാതെയാണ് ബസുകള്‍ മത്സരയോട്ടം നടത്താറ്.

എന്നാലും ബസുകളുടെ ഈ മരണപ്പാച്ചിലിന് തടയിടാന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്നതിന് തെളിവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ. രണ്ട് ബസുകള്‍ നടത്തുന്ന അപകടകരമായ മത്സരയോട്ടത്തിന്റെ വിഡിയോയാണിത്. കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ പൊള്ളാച്ചി ഹൈവേയിലാണ് സംഭവം. പിറകേ വന്ന ബൈക്ക് യാത്രികനാണ് ബസുകളുടെ ഈ മരണപ്പാച്ചില്‍ പകര്‍ത്തിയത്.

എതിരെ വരുന്ന വാഹനങ്ങളെ വകവയക്കാതെ മറ്റൊരു ബസിനെ മറികടക്കുന്നതിനായി റോഡ് സുരക്ഷ നിയമങ്ങള്‍ പോലും ലംഘിച്ച് അറ്റകുറ്റപ്പണി നടക്കുന്ന മറ്റൊരു പാതയിലേക്ക് ഡ്രൈവര്‍മാര്‍ മാറിമാറി ബസുകള്‍ ഓടിച്ച് കയറ്റുന്നതാണ് വിഡിയോയിലുള്ളത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്തു എന്നാണ് അധികൃതര്‍ പറയുന്നത്.

റോഡിന്റെ വീതി കൂട്ടുന്ന പണി നടക്കുന്നതിനാല്‍ വാഹനത്തിന്റെ വേഗം നിയന്ത്രിക്കണം എന്ന കര്‍ശന നിര്‍ദേശമുണ്ടായിട്ടും അമിതവേഗത്തില്‍ വാഹനമോടിച്ച ഡ്രൈവര്‍മാരെ അറസ്റ്റു ചെയ്‌തെന്നും തുടര്‍ന്ന് അമിത വേഗത്തിനെതിരെ കര്‍ശന നടപടികളെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News