ചില്ലുകൂട്ടില്‍ മാംസത്തിനൊപ്പം നഗ്ന മോഡല്‍; ഇതാണ് ശരിക്കും മാംസക്കച്ചവടം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2018 10:28 am

Menu

Published on April 11, 2017 at 2:24 pm

ചില്ലുകൂട്ടില്‍ മാംസത്തിനൊപ്പം നഗ്ന മോഡല്‍; ഇതാണ് ശരിക്കും മാംസക്കച്ചവടം

butcher-puts-nude-woman-display-case-social-experiment

ഓസ്‌ട്രേലിയയിലെ ലാന്‍സെലിന്‍ പട്ടണത്തിലെ ഒരു മാംസവില്‍പനശാലയ്ക്കു നേരെ ദിവസങ്ങളായി ആളുകള്‍ പ്രതിഷേധമുയര്‍ത്തുകയാണ്.

കാരണം മറ്റൊന്നുമല്ല ഒരു മോഡലിനെ നഗ്നയാക്കി ചില്ലുകൂട്ടില്‍ കിടത്തിയാണ് ഇവരുടെ മാംസവില്‍പന. സ്ത്രീയെ വെച്ചുള്ള ഈ മാംസക്കച്ചവടത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.

സിഡ്‌നിയിലെ ഫൈന്‍ ആര്‍ട്ട് ന്യൂഡ് മോഡലിനെ നാലു ദിവസത്തേക്കു ഫ്രീയായി കിട്ടിയപ്പോഴാണ് കടയുടമ ഡാരന്‍ ജെറന്‍ഡിന് ഈ ആശയം തോന്നിയത്. നമ്മുടെ ബേക്കറികളില്‍ ചില്ലുകൂടിനുള്ളില്‍ ഹല്‍വയും കട്ലറ്റുമൊക്കെ വച്ചിരിക്കുന്നതു പോലെ മുറിച്ചു വച്ചിരിക്കുന്ന മാംസത്തിനിടയില്‍ മോഡലിനെ കിടത്തുക. അതും നൂല്‍ബന്ധമില്ലാതെ. നേര്‍ത്ത പുല്ലുകള്‍ കൊണ്ട് ലൈംഗികാവയവങ്ങള്‍ മറച്ചാണ് ഈ പ്രദര്‍ശനം.

മോഡലിന്റെ ശരീരത്തിന്റെ ഓരോ ഭാഗവും അടയാളപ്പെടുത്തി ആ ഭാഗത്തെ മാംസമാണ് ചില്ലുകൂട്ടില്‍ മോഡലിനൊപ്പം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. തുടയും കാലും ബാക്കി ശരീരഭാഗവുമൊക്കെ പീസ് പീസാക്കി മാര്‍ക്കര്‍ ഉപയോഗിച്ച് ആര്‍ട്ട് വര്‍ക്ക് ചെയ്തു. കണ്ടാല്‍ ശരിക്കും മാംസക്കഷണം പോലെ.

ഇതോടെ മാംസം വാങ്ങാന്‍ വന്നവര്‍ ഇക്കാര്യം കണ്ട് ഞെട്ടി. തുടര്‍ന്ന് ഫോട്ടോഗ്രാഫറായ കിം ഇല്‍മന്‍ എന്നയാള്‍ ഈ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി നാട്ടുകാര്‍ മൊത്തം അറിഞ്ഞു. തുടര്‍ന്ന് കടയുടമയെ വിമര്‍ശിച്ചും ചീത്ത വിളിച്ചും നിരവധിയാളുകള്‍ രംഗത്തെത്തി.

Loading...

More News