കാലിക്കറ്റ് ആഡ് ക്ലബ് രണ്ടാമത് സ്പോർട്സ് മീറ്റ് മെയ് 1ന്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 19, 2018 2:05 am

Menu

Published on April 30, 2018 at 11:29 am

കാലിക്കറ്റ് ആഡ് ക്ലബ് രണ്ടാമത് സ്പോർട്സ് മീറ്റ് മെയ് 1ന്

calicut-ad-club-sports-meet

കോഴിക്കോട്: കോഴിക്കോട്ടെ പത്ര – ദൃശ്യ – ശ്രവ്യ മാധ്യമങ്ങളിലേയും പരസ്യ രംഗത്തേയും മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ കാലിക്കറ്റ് അഡ്വർടൈസിംഗ് ക്ലബിൻറെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത് സ്പോർട്സ് മീറ്റ് മെയ് 1ന് സെൻറ് ജോസഫ് ബോയിസ് ഹയർസെക്കണ്ടറി സ്‌കൂൾ മൈതാനിയിൽ വെച്ച് നടക്കും. ക്രിക്കറ്റ്,ഫുട്‌ബോൾ,ബാറ്റ്മിൻറൺ എന്നീ ഇനങ്ങളിലായാണ് മത്സരം. അംഗങ്ങൾ 6 ടീമായി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ 7 മണിക്കു തുടങ്ങുന്ന മീറ്റ് വൈകീട്ടു 5 വരെ നീളും. ക്ലബ് എഫ് എം, പെലോടെൻ സ്പോർട്സ് , കള്ളിയത്ത് സ്റ്റൈൽസ് തുടങ്ങിയവരാണ് പരിപാടിയുടെ പ്രായോജകർ.

എല്ലാവർഷവും കാലിക്കറ്റ് ആഡ് ക്ലബിൻറെ നേതൃത്വത്തിൽ കലാ-കായിക രംഗത്ത് അംഗങ്ങൾക്കു വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. ഇതിൻറെ തുടർച്ചയായാണ് ഈ വർഷവും നടത്തുന്നത്. സ്പോർട്സ് മീറ്റിന് പുറമെ കലാരംഗത്തും മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ വിവിധ ചാരിറ്റി പ്രവർത്തനങ്ങളും ആഡ് ക്ലബ് നടത്തുന്നുണ്ട്.

Loading...

More News