സ്ത്രീകള്‍ കാലില്‍ സ്വര്‍ണ്ണപാദസരം ധരിക്കുന്നത് ദോഷമോ ..??

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:40 pm

Menu

Published on April 4, 2018 at 4:30 pm

സ്ത്രീകള്‍ കാലില്‍ സ്വര്‍ണ്ണപാദസരം ധരിക്കുന്നത് ദോഷമോ ..??

can-we-wear-gold-anklets

സ്ത്രീകള്‍ക്ക് പൊതുവെ സ്വര്‍ണ്ണത്തോടുള്ള താല്‍പര്യം കൂടുതലാണ്. സ്ത്രീകള്‍ കാലില്‍ പലതരത്തിലുള്ള പാദസ്സരങ്ങള്‍ അണിയാറുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് വെള്ളിയിലും മറ്റു പല ലോഹങ്ങളിലുമുള്ള പാദസ്സരങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാൽ ഏത് പ്രായക്കാർക്കും സ്വര്‍ണ്ണ പാദസ്സരത്തിനോടുള്ള താല്‍പര്യം ഒന്നു വേറെ തന്നെയാണ് .

എന്നാല്‍ പഴമക്കാർ സ്വര്‍ണ്ണം കാലില്‍ അണിയാന്‍ പാടില്ലായെന്നാണ് പറയുന്നത് . കാരണം സ്വര്‍ണ്ണം ലക്ഷ്മിയാണ്. ലക്ഷ്മിയെ ഐശ്വര്യദേവതയായ കണക്കാക്കുന്നതിനാൽ കാലില്‍ ചാര്‍ത്തുക എന്നതിനര്‍ത്ഥം ലക്ഷ്മി ദേവിയെ നിന്ദിക്കുക എന്നാണ്. മാത്രമല്ല ലക്ഷ്മി വന്ദനീയയാണ്, പൂജനീയയാണ്.

സ്വർണം എത്രവേണമെങ്കിലും കഴുത്തില്‍ ചാര്‍ത്താം എന്നാൽ കാലില്‍ അണിയരുത്. ഇതിനെ പ്രധാനമായും
അനുശാസിക്കുന്നത് ആചാര്യന്മാരും ഹിന്ദുമത ആചാരാഷ്ടാനങ്ങളുമാണ് . എത്ര വലിയ ധനികനായാലും പണ്ടുള്ളവർ കാലില്‍ സ്വര്‍ണ്ണം അണിയില്ലായിരുന്നു. ഇതിൽ ഈശ്വര വിശ്വാസി ഒരിക്കലും കാലില്‍ സ്വര്‍ണ്ണമണിയില്ല . ഇത് അനാചാരമാണെന്നാണ് വിശ്വാസം .

Loading...

More News