ട്രംപ് സ്‌റ്റൈല്‍ തൊപ്പി ധരിച്ച് കോടതിയിലെത്തിയ ജഡ്ജിക്ക് പണികിട്ടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 10:29 am

Menu

Published on January 7, 2017 at 2:15 pm

ട്രംപ് സ്‌റ്റൈല്‍ തൊപ്പി ധരിച്ച് കോടതിയിലെത്തിയ ജഡ്ജിക്ക് പണികിട്ടി

canada-judge-suspended-for-wearing-trump-cap

മോണ്ട്രിയാല്‍: കാനഡയില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ഉപയോഗിക്കുന്ന തരത്തിലുള്ള തൊപ്പി ധരിച്ച് കോടതിയിലെത്തിയ ജഡ്ജിക്ക് പണികിട്ടി.

തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപ് ധരിച്ചിരുന്ന ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ എന്ന വാചകത്തോടുകൂടിയ തൊപ്പി ധരിച്ചെത്തിയ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ചില പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഒന്‍റാറിയോ കോടതി ജഡ്ജായ ബേണ്‍ഡ് സാബെല്‍ ആണ് നടപടിക്ക് വിധേയനായത്. സാബെലിനെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണെന്ന് കോടതി വക്താവ് കെയ്റ്റ് ആന്‍ഡ്രൂ പ്രാദേശിക പത്രമായ ദി ഹാമില്‍ട്ടണ്‍ സ്പെക്ടേറ്ററിനോട് പറഞ്ഞു. എന്നാല്‍ എത്രനാളത്തേക്കാണ് സസ്‌പെന്‍ഷനെന്ന വിവരം ലഭിച്ചിട്ടില്ല.

നിഷ്പക്ഷത പുലര്‍ത്തേണ്ട ഒരു സ്ഥാനത്തിരിക്കുന്ന കാര്യം മറന്നുകൊണ്ട് സാബെല്‍ ട്രംപിനെ പിന്തുണച്ചു എന്നാരോപിച്ച് നിരവധി പരാതികള്‍ കോടതിക്ക് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തത്.

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടന്നതിന് തൊട്ടടുത്ത ദിവസമാണ് സാബെല്‍ ഹാമില്‍ട്ടണിലെ തുറമുഖ നഗരമായ ലേക് ഓന്‍റാറിയോയിലെ കോടതി മുറിയില്‍ ട്രംപ് തൊപ്പിയും ധരിച്ചെത്തിയത്. ഹിലരി ക്ലിന്‍റന് വോട്ട് ചെയ്ത തന്‍റെ സഹപ്രവര്‍ത്തകര്‍ക്കുള്ള മറുപടിയായിട്ടാണ് ഇങ്ങനെ ചെയ്തതെന്ന് സാബെലിന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോടതി മുറിയില്‍ ട്രംപ് സ്‌റ്റൈല്‍ തൊപ്പിയിട്ട് വന്നത് ചരിത്രത്തിന്‍റെ ഭാഗമാകുമായിരുന്ന ഒരു തമാശ സൃഷ്ടിക്കാനായിരുന്നെന്നും എന്നാല്‍ ആ ശ്രമം പരാജയപ്പെടുകയാണുണ്ടായതെന്നും ബേണ്‍ഡ് സാബെല്‍ പിന്നീട് നടത്തിയ ക്ഷമാപണത്തില്‍ പറഞ്ഞു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News