ഡ്രൈവറില്ലാതെ ഓടുന്ന കാർ.. രഹസ്യങ്ങൾ ചുരുളഴിയുന്നു..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 22, 2017 10:09 pm

Menu

Published on August 11, 2017 at 6:31 pm

ഡ്രൈവറില്ലാതെ ഓടുന്ന കാർ.. രഹസ്യങ്ങൾ ചുരുളഴിയുന്നു..

car-running-without-driver-secret-reveals

ഈയടുത്തു സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചയായതായിരുന്നു ഡ്രൈവർ ഇല്ലാതെ ഒരു കാർ റോഡിലൂടെ സഞ്ചരിക്കുന്നതിന്റെ വീഡിയോ. നിങ്ങളും കണ്ടു കാണുമല്ലോ ആ വീഡിയോ. ലോകമാകമാനം ഒട്ടനവധി പേർ കണ്ട ഈ വീഡിയോയുടെ രഹസ്യങ്ങൾ രണ്ടു ദിവസം മുമ്പ് പുറത്തായി.

കാറിലേക്ക് നോക്കുമ്പോൾ ഡ്രൈവർ സീറ്റ് കാലിയായ അവസ്ഥയിൽ ആണ് വിഡിയോയിൽ ഉള്ളത്. എന്നാൽ NBC വാഷിംഗ്ടൺ റിപ്പോർട്ടർ ആയ ആദം ടസിന്റെ കണ്ടെത്തലാണ് ഇത് വെറും ആളെ പറ്റിക്കൽ പരിപാടി മാത്രമാണെന്ന് പുറംലോകത്തിനു മനസ്സിലാക്കി കൊടുത്തത്.

ഈ കാറിനെ പിന്തുടർന്നു അദ്ദേഹം എടുത്ത ചിത്രങ്ങളിൽ ഒരാൾ ഡ്രൈവിംഗ് സീറ്റിനോട് കവർ ചെയ്തു ഇരിക്കുന്നതായും പതിയെ തന്റെ കൈ മാത്രം പുറത്തേക്ക് താഴെക്കൂടെ നീട്ടി ഡ്രൈവ് ചെയ്യുന്നതായും വ്യക്തമായി കാണാം. ഡ്രൈവിംഗ് സീറ്റിന്റെ കോസ്റ്റും ധരിച്ചു നിൽക്കുന്ന അയാളോട് ഈ റിപ്പോർട്ടർ സംസാരിച്ചു നോക്കിയെങ്കിലും തിരിച്ചു മറുപടി ഒന്നും കിട്ടിയില്ല എന്നും അദ്ദേഹം പറയുന്നു.

ഇതിന്റെ രഹസ്യത്തെ പുറത്തു കൊണ്ടുവരുന്ന ചിത്രങ്ങളോടൊപ്പം അദ്ദേഹം കാറിലെ ഡ്രൈവറിനോട് സംസാരിക്കുന്നതിന്റെ ഒരു വിഡിയോയും അദ്ദേഹം സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News