ഓരോ മോഷണം കഴിയുമ്പോളും ഇയാൾ പ്ലാസ്റ്റിക് സർജറി നടത്തി ആൾ മാറും. അവസാനം പിടികൂടിയിട്ടും കള്ളനെ തിരിച്ചറിയാൻ പറ്റാതെ പോലീസ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2018 1:45 pm

Menu

Published on October 23, 2017 at 6:02 pm

ഓരോ മോഷണം കഴിയുമ്പോളും ഇയാൾ പ്ലാസ്റ്റിക് സർജറി നടത്തി ആൾ മാറും. അവസാനം പിടികൂടിയിട്ടും കള്ളനെ തിരിച്ചറിയാൻ പറ്റാതെ പോലീസ്

car-thief-doing-plastic-therapy-after-each-crime

ന്യൂഡല്‍ഹി: ഓരോ മോഷണം കഴിയുമ്പോളും ഇയാള്‍ പ്ലാസ്റ്റിക് സര്‍ജറി വഴി ആള് മാറും. അതോടെ പൊലീസിന് തിരിച്ചറിയാനും പറ്റാതാകുന്നു. പുതിയ മുഖവും പേരുമായി വീണ്ടും മോഷണത്തിനായി ഇയാള്‍ വീണ്ടും ഇറങ്ങുമ്പോള്‍ പൊലീസിന് ഒരു തെളിവ് പോലും ലഭിക്കാത്ത വിധം കാര്യങ്ങള്‍ കുഴങ്ങുന്നു. അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം പുതിയ മോഷണശ്രമങ്ങള്‍ക്കിടെ ഇയാളെ പോലീസ് പൊക്കുകയായിരുന്നു. കുനാല്‍ എന്ന തനൂജ് ആണ് പിടിയിലായിരുന്ന ഈ വിരുതന്‍.

ഡല്‍ഹി പശ്ചാത്തലമാക്കിയാണ് ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ എങ്കിലും ഡല്‍ഹിയിലും മറ്റ് അയല്‍ സാംസ്ഥാനങ്ങളിലുമായി ഒട്ടനവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. പക്ഷെ കേസുകള്‍ ഉണ്ടായിട്ടെന്ത് കാര്യം, പിടിക്കണമെങ്കില്‍ വ്യക്തമായ ഒരു മുഖമോ ഐഡന്റിറ്റിയോ വേണ്ടേ.. ആകെ കുഴപ്പത്തിലായിരിക്കുകയായിരുന്നു പോലീസ്. ഇതുവരെ 500ലധികം വാഹനങ്ങള്‍ ഇയാള്‍ മോഷ്ടിച്ചിട്ടുമുണ്ട്. ഒരുപാട് കാലമായി ഡല്‍ഹി പോലീസിന്റെ നോട്ടപ്പുള്ളി കൂടിയാണ് ഇയാള്‍.

ഒരു കാര്‍ മോഷണം നടത്തി അതുമായി രക്ഷപെടുമ്പോഴായിരുന്നു പോലീസ് ഇയാളുടെ പിറകെ കൂടിയത്. കാര്‍ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. പക്ഷെ പിടികൂടിയ ശേഷവും തങ്ങള്‍ അറസ്റ്റ് ചെയ്തത് പിടികിട്ടാപ്പുള്ളിയായ ഈ കള്ളന്‍ ആണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീടുള്ള ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ ഇയാളെ പൊലീസിന് ബോധ്യപ്പെടുകയായിരുന്നു.

Loading...

More News