1000 സിസി എന്‍ജിനുമായി ബുള്ളറ്റെത്തുന്നു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:45 pm

Menu

Published on April 27, 2017 at 4:28 pm

1000 സിസി എന്‍ജിനുമായി ബുള്ളറ്റെത്തുന്നു

carberry-1000cc-bullet

ഇരുചക്ര വാഹന വിപണിയിലെ അതികായരായ റോയല്‍ എന്‍ഫീല്‍ഡ് 1000 സിസി എന്‍ജിനുമായി എത്തുന്നു. 350 സിസിയിലും 500 സിസിയിലും 750 സിസിയിലും വാഹനങ്ങളിറക്കിയതിനു പിന്നാലെയാണ് 1000 സിസി എന്‍ജിനില്‍ ബുള്ളറ്റ് പുറത്തിറങ്ങാനൊരുങ്ങുന്നത്.

കാര്‍ബെറി ബുള്ളറ്റാണ് ബുള്ളറ്റിനെ 1000 സിസി ബൈക്കാക്കുന്ന സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ സ്വദേശി പോള്‍ കാര്‍ബെറിയാണ് 1000 സിസി ബുള്ളറ്റിന്റെ സൃഷ്ടാവ് നിരവധി ബൈക്കുകള്‍ നിര്‍മ്മിച്ചെങ്കിലും 2011ല്‍ കാര്‍ബെറി ബുള്ളറ്റ് ഓസ്‌ട്രേലിയയിലെ നിര്‍മ്മാണം അവസാനിപ്പിച്ചിരുന്നു.

കാര്‍ബെറി ബുള്ളറ്റിന് ഇന്ത്യയില്‍ രണ്ടാം ജന്മം ഒരുക്കിയത് ഡീം എന്‍ജിന്‍ ആന്റ് മോഡിഫിക്കേഷന്‍സ് എന്ന കമ്പനിയാണ്. ജസ്പ്രീത് സിങും പോള്‍കാര്‍ബെറിയും ചേര്‍ന്ന് സ്ഥാപിച്ച കമ്പനി കാര്‍ബെറി ബുള്ളറ്റിന് പുനര്‍ജന്മം നല്‍കിയത്.

ഇന്ത്യയില്‍ 1000 സിസി ബുള്ളറ്റ് പുറത്തിറക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി. ഓസ്‌ട്രേലിയയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഛത്തീസ്ഗഡിലുള്ള ബിലാഹിയിലാണ് പുതിയ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ കമ്പനി ഒരുങ്ങുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇരുചക്രവാഹനമാണ് കാര്‍ബെറി ബുള്ളറ്റ്. എന്‍ഫീല്‍ഡിന്റെ 500 സിസി എന്‍ജിനെ ആധാരമാക്കിയാണ് 100 സിസി വി ട്വിന്‍ എന്‍ജിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. 55 ഡിഗ്രി, എയര്‍കൂള്‍ഡ്, നാലു വാല്‍വ് എന്‍ജിന്‍ 4800 ആര്‍പിഎമ്മില്‍ 56.32 ബിഎച്ച്പി കരുത്തും 5250 ആര്‍പിഎമ്മില്‍ 108 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കാര്‍ബെറി ബുള്ളറ്റിന്റെ എന്‍ജിന്‍ പ്രദര്‍ശിപ്പിച്ചെങ്കിലും ഇന്ത്യയില്‍ വിപണിയില്‍ എന്നെത്തുമെന്നും വിലയും മറ്റ് വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല.

Loading...

More News