നിങ്ങൾക്ക് ചുമയുണ്ടോ?? എന്നാൽ അൽപം ശ്രദ്ധിക്കുക തന്നെ വേണം causes and risk factors of cough

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 2, 2020 10:34 pm

Menu

Published on August 20, 2019 at 4:57 pm

നിങ്ങൾക്ക് ചുമയുണ്ടോ?? എന്നാൽ അൽപം ശ്രദ്ധിക്കുക തന്നെ വേണം

causes-and-risk-factors-of-cough

ചുമ എല്ലാവർക്കും ഉണ്ടാവുന്ന ഒരു സാധാരണ രോഗമാണ്. ഇതൊരിക്കലും രോഗം എന്ന് നിർവ്വചിക്കാൻ ആവില്ലെങ്കിലും രോഗത്തേക്കാൾ അത് രോഗ ലക്ഷണമായി നമുക്ക് കണക്കാക്കാവുന്നതാണ്. എന്നാൽ തുടരെയുണ്ടാവുന്ന ചുമ അൽപം ശ്രദ്ധിക്കുക തന്നെ വേണം. കാരണം അത് പലപ്പോഴും ഗുരുതരമായ രോഗത്തിന്റെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാവുന്നതിനുള്ള എല്ലാ സാധ്യതയും ഉണ്ട് എന്നത് തന്നെയാണ് കാരണം.

ചുമക്കൊപ്പം ചിലരിൽ കഫവും കാണപ്പെടുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ കഫത്തിന്റെ നിറവ്യത്യാസവും മറ്റും ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. കഫത്തിന് നിറവ്യത്യാസവും ചോരയുടെ അംശവും എല്ലാം പലരും എക്സ്പീരിയൻസ് ചെയ്തിട്ടുള്ള കാര്യങ്ങളിൽ ചിലതാണ്. എന്നാൽ ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ അമ്പോടെ നശിപ്പിക്കുന്ന രോഗങ്ങളുടെ തുടർച്ചയാണ് എന്നതാണ് സത്യം.

അതുകൊണ്ട് തന്നെ ചുമ ഏത് തരത്തിലുള്ളതാണ് എന്ന് ആദ്യം തിരിച്ചറിയുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ അതിന് പിന്നിൽ ഒളിച്ചിരിക്കുന്ന അപകടകാരികളായ അവസ്ഥകൾക്ക് പരിഹാരം കാണുകയാണ് ആദ്യം ചെയ്യേണ്ടത്. എന്തൊക്കെയാണ് ചുമക്ക് പിന്നിൽ ഉള്ള രോഗങ്ങൾ എന്നും ഇവ എങ്ങനെ തിരിച്ചറിയാം എന്നും നമുക്ക് നോക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഇവയെല്ലാമാണ്. ചുമയോടൊപ്പം ഇനി പറയുന്ന ലക്ഷണങ്ങൾ എല്ലാം തന്നെ കണ്ടാൽ അത് അൽപം ഗുരുതരമായി എടുക്കേണ്ടതാണ്. ചുമക്കൊപ്പം കഫത്തിന്റെ നിറവ്യത്യാസം, നെഞ്ച് വേദന, ശ്വാസതടസ്സത്തോടെയുള്ള നെഞ്ച് വേദന എന്നിവയെല്ലാം അൽപം ഗുരുതരമായി എടുക്കേണ്ടതാണ്. ഇതെല്ലാം ഗുരുതരമായ രോഗലക്ഷണങ്ങൾ ആണെന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്. സാധാരണ ജലദോഷത്തോടൊപ്പം കാണപ്പെടുന്ന ചുമ അത്ര വലിയ പ്രശ്നമുള്ളതല്ല. എന്നാൽ അത് വിട്ടുമാറാതെ നിൽക്കുന്നതാണെങ്കിൽ അൽപം ശ്രദ്ധ അത്യാവശ്യമാണ്.

കഫത്തിന്റെ നിറ വ്യത്യാസം

കഫത്തിന്റെ നിറവ്യത്യാസമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി കഫത്തിന്റെ നിറം മഞ്ഞ, പച്ച, അല്ലെങ്കിൽ കഫത്തിൽ രക്തം കാണുക, ദുർഗന്ധം, അതിനൊടൊപ്പം നെഞ്ച് വേദന, എന്നിവയു കാണുന്നുണ്ടെങ്കില്‍ അൽപം ശ്രദ്ധിക്കേണ്ടതാണ്. ശരീരം മെലിയുന്നുണ്ടെങ്കിൽ ഒരിക്കലും ഡോക്ടറെ കാണാതിരിക്കരുത്. ഇത് ഗുരുതര രോഗത്തിന്റെ ലക്ഷണങ്ങളിൽ പെടുന്നത് തന്നെയാണ്.

ചുമയോ‌ടൊപ്പം തന്നെ നിങ്ങൾക്ക് ബോധക്കേടും, കഫത്തില്‍ രക്തവും കാണപ്പെടുന്ന അവസ്ഥയുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കണം, കാരണം ഇത് ശക്തിയായ ചുമയിൽ കണ്ണിന്റെ വെളുത്ത പാടയിലെ രക്തക്കുഴലുകൾ പൊട്ടി ഉണ്ടാവുന്ന അപകടകരമായ അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ അത് കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു.

ചുമയൊടൊപ്പം കഫം പുറത്തേക്ക് വരുകയും കഫത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുമ്പോൾ ശ്രദ്ധ വേണം. അതോടൊപ്പം തന്നെ ഛർദ്ദി, ഉറക്കമില്ലായ്മ, നിയന്ത്രിക്കാൻ ആവാതെ മൂത്രം പോവുക, എന്നീ അവസ്ഥയും കാണപ്പെടുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് കൂടുതൽ ഗുരുതരാവസ്ഥകൾ സൃഷ്ടിക്കുന്നു.

ചുമയുടെ മറ്റ് കാരണങ്ങൾ

വെറും ജലദോഷവും പനിയും മാത്രമല്ല ചുമയുടെ കാരണങ്ങൾ. ‌പല വിധത്തിലുള്ള അണുബാധകൾ, ശ്വാസനാളിയിലെ നീർക്കെട്ട്, പുകവലി, അന്തരീക്ഷമലിനീകരണം മൂലമുണ്ടാവുന്ന രോഗങ്ങൾ, ചില മരുന്നുകൾ, ബ്രോങ്കൈറ്റിസ്, ചെവിക്കായം വരെ പലപ്പോഴും ചുമയുടെ കാരണങ്ങളിൽ ചിലതാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ചുമക്കുമ്പോൾ അത് വെറും ചുമയെന്ന് കരുതി നിസ്സാരമായി വിടരുത്. ഇത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

Loading...

More News