സ്ത്രീയുടെ അഴകളവുകളെ കുറിച്ചുള്ള പരാമര്‍ശം; സി.ബി.എസ്.ഇ പാഠപുസ്തകം വിവാദത്തില്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 18, 2018 11:54 pm

Menu

Published on April 12, 2017 at 6:01 pm

സ്ത്രീയുടെ അഴകളവുകളെ കുറിച്ചുള്ള പരാമര്‍ശം; സി.ബി.എസ്.ഇ പാഠപുസ്തകം വിവാദത്തില്‍

cbse-textbook-36-24-36-figure-best-for-females

ന്യൂഡല്‍ഹി: സ്ത്രീകളുടെ ശരീരത്തിന്റെ അഴകളവുകളെ സംബന്ധിച്ചുള്ള സി.ബി.എസ്.ഇ പാഠപുസ്തകത്തിലെ പരാമര്‍ശം വിവാദത്തില്‍.

സി.ബി.എസ്.സി 12-ാം ക്ലാസിലെ ഹെല്‍ത്ത് ആന്റ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ പാഠപുസ്തകത്തിലാണ് സ്ത്രീയുടെ അഴകളവുകള്‍ 36-24-36 ആണെങ്കില്‍ അതിനെ ബെസ്റ്റ് ഫിഗര്‍ ആയി കണക്കാക്കാമെന്നും ഈ അഴകളവുകള്‍ മാനദണ്ഡമാക്കിയാണ് ലോകസുന്ദരിയെയും വിശ്വസുന്ദരിയെയുമൊക്കെ തിരഞ്ഞെടുക്കുന്നതെന്നൊക്കെയുള്ള പരാമര്‍ശങ്ങളുള്ളത്.

പാഠപുസ്തകത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട പേജിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ വിവാദ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. പാഠപുസ്തകത്തില്‍ സ്ത്രീ പുരുഷന്മാര്‍ ശരീരശാസ്ത്രപരമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു പരാമര്‍ശിക്കുന്ന പാഠഭാഗത്താണ് സ്ത്രീയുടെ അഴകളവുകളെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയ പുസ്തകമല്ല ഇത്. ഡോക്ടര്‍ വി.കെ ശര്‍മ എന്നയാളാണ് പുസ്തകം തയ്യാറാക്കിയത്. ന്യൂ സരസ്വതി ഹൗസാണ് പ്രസാധകര്‍.

ഈ അഴകളവുകള്‍ ജന്മസിദ്ധമായിക്കിട്ടുന്നതല്ലെന്നും നിരന്തരമായ വ്യായാമത്തിലൂടെ മാത്രമേ ഈ ബെസ്റ്റ് ഫിഗര്‍ സ്വന്തമാക്കാന്‍ കഴിയുകയുള്ളൂവെന്നും പാഠഭാഗത്തുണ്ട്. സ്ത്രീകളുടെ മാത്രമല്ല പുരുഷന്മാരുടെ ശരീര ആകൃതിയെ കുറിച്ചും പുസ്തകം പരാമര്‍ശിക്കുന്നുണ്ട്.

Loading...

More News