രക്തത്തില്‍ കുളിച്ച് ഇഴഞ്ഞ് പുറത്തെത്താന്‍ കുട്ടിയുടെ ശ്രമം; രണ്ടാം ക്ലാസുകാരന്റെ അവസാന ദൃശ്യങ്ങള്‍ പുറത്ത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2018 10:03 am

Menu

Published on September 14, 2017 at 11:10 am

രക്തത്തില്‍ കുളിച്ച് ഇഴഞ്ഞ് പുറത്തെത്താന്‍ കുട്ടിയുടെ ശ്രമം; രണ്ടാം ക്ലാസുകാരന്റെ അവസാന ദൃശ്യങ്ങള്‍ പുറത്ത്

cctv-at-gurgaons-ryan-international-school-captured-last-moments-of-class-2-boy

ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ റയന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ശുചിമുറിയില്‍, രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെടുന്നതിനു തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു.

സ്‌കൂളിന്റെ ശുചിമുറിയില്‍ വെള്ളിയാഴ്ചയാണ് ഏഴുവയസ്സുകാരനായ പ്രദ്യുമന്‍ ഠാക്കൂറിനെ കഴുത്തറുത്തനിലയില്‍ കണ്ടെത്തിയത്. ഇവിടത്തെ ശുചിമുറിക്കു പുറത്തുനിന്നുള്ള സിസിടിവി ക്യാമറകളില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇതില്‍നിന്നാണ് കുട്ടിയുടെ അവസാനനിമിഷങ്ങള്‍ കണ്ടെടുത്തത്.

കുട്ടി ശുചിമുറിയില്‍ പ്രവേശിച്ച് മിനിറ്റുകള്‍ക്കു ശേഷം ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ ശുചിമുറിയിലേക്ക് കടക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയതായി ഗുരുഗ്രാം പൊലീസ് അറിയിച്ചു.

ഏതാനും മിനിറ്റുകള്‍ക്കുശേഷം രക്തത്തില്‍ കുളിച്ചു പ്രദ്യുമന്‍ ഠാക്കൂര്‍ പുറത്തേക്ക് ഇഴഞ്ഞു വരുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ശുചിമുറിയുടെ കതകിനു സമീപം കുട്ടി മരിച്ചുവീഴുകയായിരുന്നു. ഭിത്തിയിലെല്ലാം രക്തക്കറ പുരണ്ടു. അവിടെനിന്നാണ് കുട്ടിയെ മറ്റുള്ളവര്‍ കണ്ടെത്തിയത്.

മിനിറ്റുകള്‍ക്കുള്ളിലുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കത്തി കൊണ്ടുള്ള രണ്ട് മുറിവുകളുണ്ട്. ഒരു മുറിവു ശ്വാസനാളിയെ മുറിച്ചുകളഞ്ഞു. ഇതിനാല്‍ സഹായത്തിനായി കരയാന്‍പോലും കുട്ടിക്കു സാധിക്കാതെപോയി.

രാവിലെ പിതാവ് മകനെ സ്‌കൂളില്‍ വിട്ടു മിനിറ്റുകള്‍ക്കകമാണു സംഭവം. അസംബ്ലി സമയത്തു സ്‌കൂളിലെ ഡ്രൈവറാണു ശുചിമുറിയില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടതെന്നു പൊലീസ് പറഞ്ഞു. കഴുത്തറുക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി മൃതദേഹത്തിനടുത്ത് ഉണ്ടായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, അറസ്റ്റിലായ ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ലൈംഗിക പീഡനശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു കൊല നടത്തിയതെന്നാണ് ഇയാളുടെ മൊഴി

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നീര്‍ജ ബത്രയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരിച്ച കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

Loading...

More News