രാജവെമ്പാലയെ വിവാഹം കഴിച്ചയാൾ പാമ്പ് കടിയേറ്റ് മരിച്ചു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:46 pm

Menu

Published on March 20, 2018 at 11:35 am

രാജവെമ്പാലയെ വിവാഹം കഴിച്ചയാൾ പാമ്പ് കടിയേറ്റ് മരിച്ചു

celebrity-snake-whisperer-abu-zarin-hussin-dies-after-cobra-bite

രാജവെമ്പാലയെ വിവാഹം കഴിച്ചയാൾ പാമ്പിൻറെ കടിയേറ്റ് മരിച്ചു. അബു സരിന്‍ ഹുസിന്‍ എന്നയാളാണ് മരിച്ചത്. എന്നാൽ ഇയാൾ വളർത്തിയ രാജവെമ്പാലയല്ല മരണത്തിന് കാരണമായത്. ഒരു മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് അബുവിന് കടിയേറ്റത്. രാജവെമ്പാലയെ വിവാഹം കഴിച്ചെന്ന പേരിൽ അബു ഏറെ പ്രശ്തി നേടിയിരുന്നു. 2016ൽ തന്റെ മരിച്ച് പോയ കാമുകി പുനര്‍ജനിച്ചതാണെന്ന വിശ്വാസത്തില്‍ ഒരു രാജവെമ്പാലയെ ഇയാൾ വിവാഹം കഴിക്കുകയായിരുന്നു.രാജ്യാന്തര മാധ്യമങ്ങള്‍ വരെ ഈ വാര്‍ത്ത കൊടുത്തിരുന്നു.രാജവെമ്പാലയെ കൂടാതെ വിവിധ ഗണത്തില്‍ പെട്ട നാലു പാമ്പുകളെ കൂടി അബു സരിന്‍ വീട്ടില്‍ വളർത്തുന്നുണ്ട്. 24 മണിക്കൂറും രാജവെമ്പാലയുടെ കൂടെ കഴിയുന്ന അബുവിൻറെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. എന്നാൽ താൻ രാജവെമ്പാലയെ വിവാഹം കഴിച്ചിട്ടില്ലെന്നും അതിനെ വളർത്തുക മാത്രമാണ് ചെയ്തതെന്നും അബു പറഞ്ഞു. താൻ വളർത്തുന്ന പാമ്പുകൾക്ക് തന്നെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നുവെന്ന് അബു സരിൻ അവകാശപ്പെടുന്നു. മലേഷ്യയിൽ അഗ്നിശമന സേന വിഭാഗത്തിലെ ജീവനക്കാരനാണ് അബു സരിൻ. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുക എന്നതായിരുന്നു അബുവിൻറെ ജോലി.

Loading...

More News