ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐക്ക് വിടാനുള്ള തീരുമാനത്തിന് തിരിച്ചടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2018 1:15 pm

Menu

Published on January 13, 2018 at 10:38 am

ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐക്ക് വിടാനുള്ള തീരുമാനത്തിന് തിരിച്ചടി

central-goverment-refused-to-handover-sreejiv-murder-case-to-cbi

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി.

അന്വേഷണം സിബിഐക്ക് വിടാനാകില്ലെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു. ഇതുസംബന്ധിച്ച പരാതിയില്‍ സിബിഐ അന്വേഷണം നടത്താനാകില്ലെന്ന് കാട്ടി കേന്ദ്രം കേരളത്തിന് കത്തയക്കുകയായിരുന്നു. എന്നാല്‍, ആവശ്യമുന്നയിച്ച് കേന്ദ്രത്തെ വീണ്ടും സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം.

2014 മെയ് 21 നാണ് ശ്രീജിതിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നത്.

ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അനുജന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കല്‍ ശ്രീജിത് നടത്തുന്ന അനിശ്ചിതകാല സമരം 760ലേറെ ദിവസങ്ങള്‍ പിന്നിട്ടതിനു പിന്നാലെയാണ് വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.

അടിവസ്ത്രത്തില്‍ സൂക്ഷിച്ച വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ശ്രീജിവിന്റെ മരണത്തെക്കുറിച്ച് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, ശ്രീജിവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നാണ് ശ്രീജിത് ആരോപിക്കുന്നത്. പൊലീസ് മര്‍ദ്ദനത്തെതുടര്‍ന്നാണ് മരണമെന്നും കുടുംബം ആരോപിച്ചു.

സംഭവത്തില്‍ ശ്രീജിത് നല്‍കിയ പരാതിയില്‍ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷണിക്കണമെന്ന് സ്റ്റേറ്റ് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ഉത്തരവിട്ടിരുന്നു. അടിയന്തര സഹായമായി കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാനും ഉത്തരവിട്ട അതോറിറ്റി ആരോപണവിധേയരായ ഉദ്യോഗസ്ഥരാണ് ഈ തുക നല്‍കേണ്ടതെന്നും വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

രണ്ട് വര്‍ഷമായി തലസ്ഥാനത്ത് സമരം നടത്തുന്ന ശ്രീജിത് കഴിഞ്ഞ ഒരുമാസമായി നിരാഹാര സത്യാഗ്രഹത്തിലാണ്. ശ്രീജിതിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടും അധികൃതര്‍ ആരും തിരിഞ്ഞുനോക്കാതെ വന്നതോടെയാണ് സോഷ്യല്‍മീഡിയയില്‍ സുഹൃത്തുക്കള്‍ ജസ്റ്റിസ് ഫോര്‍ ശ്രീജിത് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.

Loading...

More News