ഓൺലൈൻ ലിങ്കുകളിലെ ചതിക്കുഴികൾ തിരിച്ചറിയാം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 17, 2018 9:12 am

Menu

Published on October 30, 2017 at 11:54 am

ഓൺലൈൻ ലിങ്കുകളിലെ ചതിക്കുഴികൾ തിരിച്ചറിയാം

cheating-in-internet-links

“നിങ്ങൾക്ക് 50 ലക്ഷം സമ്മാനമായി ലഭിച്ചിരിക്കുന്നു. ചെയ്യേണ്ടത് ഇത്ര മാത്രം, താഴെ കാണുന്ന ലിങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ കൊടുക്കുക, അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക മാത്രം ചെയ്യുക. തുടർന്ന് നിർദേശങ്ങൾ അനുസരിച്ചു മുമ്പോട്ട് പോകുക”. ഈ രീതിയിലുള്ള ഒരു മെയിൽ നിങ്ങൾക്ക് എന്നെങ്കിലും ലഭിച്ചിട്ടുണ്ടോ?? ലഭിച്ച മെയിൽ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടോ?? അങ്ങനെ നിങ്ങളുടെ ഇൻബോക്സിൽ വന്ന മെയിലിൽ ഉള്ള ലിങ്കിൽ കയറി ഇത് വെറും പറ്റിക്കൽ മാത്രമാണെന്ന് തിരിച്ചറിഞ്ഞു ഇളിഭ്യരായിട്ടുമുണ്ടോ..?? എങ്കിൽ ശ്രദ്ധിക്കുക, ചുമ്മാ പറ്റിക്കൽ മാത്രമല്ല ഇത്തരം മെയിലുകളുടെ ലക്‌ഷ്യം. ഈ രീതിയിലുള്ള മെയിൽ മാത്രമല്ല, പല തരത്തിലുള്ള ഒട്ടനവധി ലിങ്കുകളുണ്ട് അപകടകാരികൾ ആയിട്ട്. നിങ്ങളുടെ മൊബൈലിനും കമ്പൂട്ടറിനും തുടങ്ങി നിങ്ങളുടെ പണത്തിനും അഭിമാനത്തിനും വരെ ഗുരുതരമായ പ്രശ്ങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഇവയെ അടുത്തറിയാം.

സമ്മാനമായി അല്ലെങ്കിൽ സൗജന്യമായി ഇത്ര പണം ലഭിച്ചിട്ടുണ്ട് എന്ന രീതിയിൽ വരുന്ന മെസ്സേജുകളുടെ കാര്യത്തിൽ ആദ്യമൊക്കെ വരുമ്പോൾ എല്ലാവരും അല്പം അതിശയത്തോടെ കയറി നോക്കുമായിരുന്നു. പിന്നീടാകും മനസ്സിലാകുക, ശുദ്ധ പറ്റിക്കൽ ആണെന്ന്. പിന്നീട് ഇത്തരം മെസേജുകളും മെയിലുകളും വരുന്നത് പതിവായതോടെ ആളുകൾക്ക് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങി. പക്ഷെ നമ്മളെ സംബന്ധിച്ചെടുത്തോളം എത്ര പറ്റിക്കൽ മെസ്സേജ് ആണെന്ന് അറിഞ്ഞാലും വീണ്ടും പുതുതായി ഒരു മെസ്സേജ് വരുമ്പോൾ കയറി നോക്കും. ഇതാണ് ഏറ്റവും അപകടം നിറഞ്ഞതും. കാരണം ലിങ്കിൽ കയറുമ്പോൾ അവിടെ പണം ഉണ്ടാക്കാനുള്ള ഒരു വഴിയും ഉണ്ടാവില്ല എന്നുറപ്പാണല്ലോ, പക്ഷെ വെറും ഒരു തവണ മാത്രം ലിങ്കിൽ കയറിയാൽ മതിയാകും നമ്മളുടെ സകല അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ.

പലർക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാവാത്തതിനാൽ അതിന്റെ ഗൗരവം ഉൾക്കൊള്ളാറുമില്ല. എന്നാൽ ശ്രദ്ധിക്കുക. ഒന്നല്ലെങ്കിൽ വേറൊരു മെയിൽ കാരണം നിങ്ങൾ ഫോണിലോ കമ്പ്യൂട്ടറിലോ ലോഗിൻ ചെയ്തു വെച്ച സകല അക്കൗണ്ടുകളുടെയും വിവരങ്ങൾ ചോർത്താൻ ഇവർക്ക് സാധിക്കും. ഫേസ്ബുക്, ഗൂഗിൾ, ബാങ്ക് വിവരങ്ങൾ, മറ്റു വിലയേറിയ ഓൺലൈൻ ഡാറ്റകൾ, ഓഫ്‌ലൈൻ ആയി നിങ്ങളുടെ കംപ്യൂട്ടറിൽ സേവ് ചെയ്‌തു വെച്ചിരിക്കുന്ന വിലയേറിയ ഡാറ്റകൾ തുടങ്ങിയവയെല്ലാം തന്നെ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടാം. പലരും വളരെ ലാഘവത്തോടെ എടുക്കുന്ന ഒരു കാര്യമാണ് ഇത് എന്നത് ഏറെ രസകരമായ മറ്റൊരു വസ്തുത. പതിനായിരക്കണക്കിന് രൂപ വിലയുള്ള ഫോണുകളും കംപ്യൂട്ടറുകളും ഉപയോഗിക്കുന്ന പലരും ഇത്തരം ലിങ്കുകൾ കയറി നോക്കുന്നതിൽ ഏറെ മണ്ടന്മാരാണ് എന്നത് വളരെ ദുഖകരം തന്നെ. ഈ ഒരു ലിങ്ക് മാത്രമല്ല, ഇത്തരത്തിൽ വരാവുന്ന ഒട്ടനവധി ചതിക്കുഴികൾ കൊണ്ട് സമ്പന്നമാണല്ലോ ഇന്റർനെറ്റ്. ഇന്റർനെറ്റിലെ സകല ചതിക്കുഴികളെയും കുറിച്ച് പറഞ്ഞു തുടങ്ങിയാൽ ദിവസങ്ങൾ തന്നെയെടുക്കും. അതിനാൽ വിശദമായ അവലോകനത്തിലേക്ക് കടക്കുന്നില്ല, പകരം ഇത്തരത്തിൽ വരുന്ന ലിങ്കുകൾ ഏതൊക്കെയാണ്, അവ എന്തൊക്കെ അപകടങ്ങൾ നിങ്ങൾക്ക് വരുത്തി വച്ചേക്കും എന്ന് പരിശോധിക്കാം.

പരസ്യ ലിങ്കുകൾ

പല ലിങ്കുകളും പരസ്യ ആവശ്യത്തിന് മാത്രമായുള്ളതാകും. ഇത്തരത്തിലുള്ളവ ക്ലിക്ക് ചെയ്യുന്നതിലൂടെ പ്രത്യക്ഷത്തിൽ ദോഷം ഒന്നും തന്നെ ഇല്ല എന്ന് പറയാം. ഓരോ കമ്പനികളുടെ പരസ്യങ്ങൾ മറ്റു സൈറ്റുകളിൽ കാണിക്കുക മാത്രമാണ് ഇവയുടെ ഉദ്ദേശം. ഗൂഗിൾ ആഡ് സെൻസിന്റെ പിന്തുണയോടെ വരുന്ന ഇവ ക്ലിക്ക് ചെയ്‌താൽ അവയുടെ വെബ്‌സൈറ്റിലേക്ക് പോകുന്നു എന്നതല്ലാതെ മറ്റ് കുഴപ്പങ്ങളില്ല.

സിനിമാ ഡൗൺലഡിങ് സൈറ്റുകളിലെ ലിങ്കുകൾ

അൽപ്പം കുഴപ്പം പിടിച്ചവയാണ് ഇവ. കൃത്യമായ ശ്രദ്ധയില്ലാതെ ഇവ ഉപയോഗിക്കുന്നത് നിങ്ങളുടെ ഫോണിലെ മെയിൻ അക്കൗണ്ടിൽ നിന്നും തന്നെ ബാലൻസ് നഷ്ടമായേക്കാം. നിങ്ങൾ ഫോൺ വഴി ഉപയോഗിക്കുമ്പോഴേ ഈ ഒരുകുഴപ്പം ഉണ്ടാവൂ. അതായത് ഫോണിൽ ലഭ്യമായ wap സൈറ്റുകളിൽ ഒരു സിനിമ ഡൌൺലോഡ് ചെയ്യാനായി ക്ലിക്ക് ചെയ്തു അടുത്ത പേജിൽ എത്തിയാൽ അവിടെ നിങ്ങൾക്ക് കാണാം ഒരു അഞ്ചോ ആറോ ഡൌൺലോഡ് ബട്ടണുകൾ. ഇവയിൽ ഒരെണ്ണം മാത്രമേ സിനിമയുടെ ഡൌൺലോഡ് ലിങ്ക് ആയിരിക്കുള്ളൂ. ബാക്കിയുള്ളവയെല്ലാം ഒന്നുകിൽ അപകടകരമല്ലാത്ത പരസ്യങ്ങൾ, അല്ലെങ്കിൽ നിങളുടെ നെറ്റ്‌വർക്ക് കമ്പനിയുമായി സഹകരിച്ച് ഫോണിൽ മൂല്യ വർദ്ധിത സർവീസുകൾ (value added services) ആക്റ്റീവ് ആക്കാൻ കെൽപ്പുള്ള ലിങ്കുകൾ ആവും. ഇവയാണ് അപകടമുണ്ടാക്കുക. ഇവ ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്ത ഒരുപിടി വാസ് സർവീസുകൾ ഫോൺ ബാലന്സില് നിന്നും 10 മുതൽ 200 രൂപ വരെ ഒറ്റയടിക്ക് ചാർജ് ഈടാക്കി എടുക്കും. പലപ്പോഴും നമ്മൾ അറിയുക തന്നെ പിന്നീടാവും. അതിനാൽ കൃത്യമായ ഡൌൺലോഡ് ലിങ്ക് വേർതിരിച്ച് മനസ്സിലാക്കി ഉപയോഗിക്കുക. പറ്റുമെങ്കിൽ wap സൈറ്റുകളിൽ കയറാതെ അല്ലാതെ കിയ്ക്കുന്ന ഒട്ടനവധി സിനിമാ ഡൗൺലോഡിങ്ങ് സൈറ്റുകൾ ഉപയോഗിക്കാം.

മെയിൽ വഴി ലഭിക്കുന്ന ലിങ്കുകൾ

ഏറ്റവും കൂടുതൽ പരസ്യങ്ങൾ വരുന്നത് ഇമെയിൽ വഴി ആണെന്ന് നിസ്സംശയം പറയാം. നമ്മളിൽ പലരും കാണിച്ചു വച്ചിരിക്കുന്ന ഒരു മണ്ടത്തരം കൊണ്ടാണ് ഇവ വരുന്നത് എന്നത് നമ്മൾ മറക്കുന്നു. ഓരോ സൈറ്റുകളിൽ കയറുമ്പോഴും അവിടെ ആവശ്യപ്പെടുന്ന സമയത്ത് നമ്മുടെ മെയിൽ ഐഡി ഉപയോഗിക്കുന്നത് തന്നെയാണ് ഈ പ്രശ്നത്തിന്റെ കാരണം. തുടർന്ന് ആ സൈറ്റുമായി ബന്ധപ്പെട്ട വിവങ്ങൾക്ക് പുറമെ പല പരസ്യങ്ങളും നമുക്ക് വന്നുകൊണ്ടിരിക്കുന്നു. പരസ്യങ്ങൾ അപകടം ഉണ്ടാക്കില്ലെങ്കിലും ചില അപകടകരമായ സൈറ്റുകളിൽ നിന്നും വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ വൈറസ് ബാധ, ഹാക്ക് ചെയ്യപ്പെടൽ, ഡാറ്റ നഷ്ടമാവാൻ, വ്യക്തി വിവരങ്ങൾ ചോർത്തപ്പെടൽ തുടങ്ങി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വരെ ഇവർക്ക് ലഭിച്ചേക്കും. അതിനാൽ ഈ വിഷയത്തിൽ ചെയ്യാവുന്നത് ഒരു രണ്ടാം മെയിൽ ഐഡി ഉണ്ടാക്കി ആവശ്യപ്പെടുന്നിടത്തൊക്കെ അവ കൊടുക്കുക. ഒരിക്കലും മുഖ്യ മെയിൽ ഐഡി കൊടുക്കാതിരിക്കുക.

Loading...

More News