ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്‌സ് റിനോൾട്ട് ക്വിഡ് കാറും 24 ടൂവീലറുകളും സമ്മാനമായി നൽകുന്നു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2018 12:20 am

Menu

Published on April 25, 2017 at 12:44 pm

ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്‌സ് റിനോൾട്ട് ക്വിഡ് കാറും 24 ടൂവീലറുകളും സമ്മാനമായി നൽകുന്നു

chemmanur-international-jewellers-mega-festival-offer

മെഗാഫെസ്റ്റിവൽ ഓഫറുകളുടെ ഭാഗമായി ഒരു കോടി രൂപയുടെ സമ്മാനങ്ങളാണ് ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്‌സ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. മായം ചേർക്കാത്ത 22 കാരറ്റ് 916 സ്വർണ്ണത്തിൻറെ ഗുണമേന്മയ്ക്ക് കേന്ദ്ര ഗവൺമെൻറിൻറെ BIS അംഗീകാരത്തിന് പുറമെ അന്താരാഷ്‌ട്ര ISO അംഗീകാരവും നേടിയ ലോകത്തിലെ ആദ്യത്തെ ജ്വല്ലറി ഗ്രൂപ്പായ ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്‌സിൻറെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഷോറൂമുകളിൽ നിന്ന് പർച്ചേഴ്‌സ് ചെയ്യുന്നവർക്കായി 24 ടൂവീലറുകൾക്ക് പുറമെ മെഗാസമ്മാനമായി ഒരു റിനോൾട്ട് ക്വിഡ് കാറും നറുക്കെടുപ്പിലൂടെ നൽകുന്നു. മെഗാഫെസ്റ്റിവൽ ഓഫറിൻറെ ഭാഗമായി നിരവധി സ്വർണ്ണ സമ്മാനങ്ങളും സർപ്രൈസ് ഗിഫ്റ്റുകളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്. എല്ലാ പർച്ചേഴ്‌സുകൾക്കുമൊപ്പം ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതാത് ഷോറൂമുകളിൽ സ്ഥാപിച്ചിട്ടുള്ള കൂപ്പൺ ബോക്സുകളിൽ നിക്ഷേപിക്കേണ്ടതാണ്.

ഡയമണ്ട് ആഭരണങ്ങൾക്ക് 50% വരെ ഡിസ്ക്കൗണ്ടും എല്ലാ ഡയമണ്ട് പർച്ചേഴ്‌സുകൾക്കുമൊപ്പം ഗോൾഡ് കോയിൻ സൗജന്യമായും നൽകുന്നു. 22 കാരറ്റുള്ള പഴയ സ്വർണ്ണാഭരണങ്ങൾ നൽകി ഡയമണ്ട് ആഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ പവന് 1000 രൂപ കൂടുതലായി ലഭിക്കുന്ന ‘ബിഗ്ഗസ്റ്റ് എക്സ്ചേഞ്ച് ഓഫർ’ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

ഉപഭോക്താക്കളുടെ കൈവശമുള്ള പഴയ സ്വർണ്ണാഭരണങ്ങൾ (22 കാരറ്റ്) ഏറ്റവും പുതിയ BIS ഹാൾമാർക്ക്ഡ് 916 പരിശുദ്ധിയുള്ള സ്വർണ്ണാഭരണങ്ങളാക്കി മാറ്റി വാങ്ങുവാനും വിവാഹ പാർട്ടികൾക്കുള്ള പ്രത്യേക ആനുകൂല്യം സ്വന്തമാക്കുവാനും സ്വർണ്ണാഭരണങ്ങൾ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ നേടാനുമുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. ടെൻഷൻ ഫ്രീ അഡ്വാൻസ് ബുക്കിംഗിലൂടെ സ്വർണ്ണമോ പണമോ നൽകി അഡ്വാൻസ് ബുക്കിംഗ് നടത്തി കൂടുതൽ ആനുകൂല്യങ്ങൾ സ്വന്തമാക്കാവുന്നതുമാണ്. ഓഫറുകളുടെ കാലാവധി 2017 മെയ് 30ന് അവസാനിക്കുന്നതും നറുക്കെടുപ്പ് ജൂൺ2ന് നടത്തുന്നതുമാണ്.

തികച്ചും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം തീർക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് പൂർണ്ണ സംതൃപ്തി ലഭ്യമാക്കുക എന്നതാണ് ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പിൻറെ പരമമായ ലക്ഷ്യമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബേബി ചെമ്മണ്ണൂർ അറിയിച്ചു.

Loading...

More News