പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മാതാവിനെ കൊലപ്പെടുത്തിയ യുവാവിനെ പിടികൂടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2017 12:21 am

Menu

Published on December 7, 2017 at 10:14 am

പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മാതാവിനെ കൊലപ്പെടുത്തിയ യുവാവിനെ പിടികൂടി

chennai-man-arrested-for-killing-mother

ചെന്നൈ: പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് മാതാവിനെയും കൊലപ്പെടുത്തി. കടന്നു കളയാനുള്ള ശ്രമത്തിനിടെ പോലീസ് പിടിയിലുമായി. ചെന്നൈക്കടുത്ത് കുന്‍ഡ്രത്തൂർ സ്വദേശി ധഷ്വന്ത് (23) ആണ് മുംബൈയിൽ വെച്ച് അറസ്റ്റിലായത്. മാതാവായ സരളയെ (45) കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളുമായി കടന്നു കളഞ്ഞ ഇയാളെ മൂന്നു ദിവസം നീണ്ടു നിന്ന പോലീസ് അന്വേഷണങ്ങൾക്കൊടുവിലാണ് പിടികൂടിയത്. സുഹൃത്തുക്കൾ നൽകിയ വിവരങ്ങളുടെയും ഫോൺ കോളുകളുടേയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

ഈ ശനിയാഴ്ച വൈകിട്ടാണ് സരളയെ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിനെ തുടർന്ന് സരളയുടെ ഭർത്താവ് ശേഖർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ആഭരണങ്ങള്‍ സേലൂരിലുള്ള മണികണ്ഠന്‍ എന്നയാളെ ഏല്‍പ്പിച്ചിരിക്കുന്നതായി കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഏഴുവയസുകാരിയായ ഹാസിനിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ അറസ്റ്റിലായത്. തുടർന്ന് ഈ സെപ്റ്റംബറില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് സ്വന്തം മാതാവിനെ തന്നെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞത്.

Loading...

More News