ബോര്‍ഡും എടുത്തുമാറ്റി ഓഫീസും പൂട്ടി, ചെന്നൈയിലെ ട്രക്കിംഗ് ക്ളബ്ബ് അടച്ചു അധികൃതര്‍ മുങ്ങി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2018 7:55 pm

Menu

Published on March 13, 2018 at 10:45 am

ബോര്‍ഡും എടുത്തുമാറ്റി ഓഫീസും പൂട്ടി, ചെന്നൈയിലെ ട്രക്കിംഗ് ക്ളബ്ബ് അടച്ചു അധികൃതര്‍ മുങ്ങി

chennai-trucking-club-office-closed

ചെന്നൈ/ കട്ടപ്പന: ”നമ്മള്‍ കീഴടക്കുന്നത് പര്‍വതങ്ങളെയല്ല… നമ്മളെത്തന്നെയാണ്… ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കി ശൗര്യത്തോടെ വനിതാദിനം ആഘോഷിക്കൂ!”.. വനിതാദിനം സാഹസികമായി ആഘോഷിക്കുന്നതിനായി കൊളുക്കുമലയിലേക്ക് ചെന്നൈ ട്രക്കിങ് ക്ലബ് അംഗങ്ങളെ ക്ഷണിച്ചത് ഇങ്ങനെയായിരുന്നു.

ഏതായാലും കൊളുക്കുമലയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് 11 ജീവനുകൾ ഇല്ലാതായതോടെ ചെന്നൈ ട്രക്കിങ് ക്ലബ് അടച്ചുപൂട്ടി അധികൃതർ സ്ഥലം കാലിയാക്കിയിട്ടുണ്ട്. ഓഫീസിന്റെ ബോർഡും എടുത്തുമാറ്റിയിട്ടുണ്ട്. ഇവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ ട്രക്കിങ്​ ക്ലബിലെ പ്രധാന സംഘാടകനായ രാജേഷ്​ പൊലീസ്​ കസ്​റ്റഡിയിലുണ്ടെന്ന്​ സൂചനകളുണ്ട്​. നീലാങ്കര പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലുള്ള സ്​ഥാപനം​ പൊലീസ്​ നിരീക്ഷണത്തിലാണ്​.

ചെന്നൈ ട്രക്കിങ്​ ക്ലബ്​ 2008ല്‍ ബെല്‍ജിയം സ്വദേശി പീറ്റര്‍ വാന്‍ ഗെയ്​ത്താണ്​ സ്​ഥാപിച്ചത്​. 40,000ത്തോള​ം അംഗങ്ങളുള്ള ക്ലബ്​ വര്‍ഷം മുഴുവന്‍ സാഹസിക വിനോദങ്ങളും വാരാന്ത്യങ്ങളില്‍ സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും കൊണ്ട്​ യുവജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നു.

Loading...

More News