മുഖ്യമന്ത്രി, താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ?; റിമ കല്ലിങ്കലിന്റെ ചോദ്യത്തിന് പിണറായിയുടെ മറുപടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:07 am

Menu

Published on January 8, 2018 at 10:35 am

മുഖ്യമന്ത്രി, താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ?; റിമ കല്ലിങ്കലിന്റെ ചോദ്യത്തിന് പിണറായിയുടെ മറുപടി

chief-minister-pinarayi-vijayan-program-reema-kallingal-question

‘നാം മുന്നോട്ട്’ എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിക്കിടെയാണ് ആ ചോദ്യം മുഖ്യമന്ത്രിയെ തേടിയെത്തിയത്. ‘മുഖ്യമന്ത്രീ, താങ്കള്‍ ഫെമിനിസ്റ്റാണോ?’ എന്നായിരുന്നു ചോദ്യം. ചോദിച്ചതാകട്ടെ നടി റീമ കല്ലിങ്കലും. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായ നടിയുടെ ഈ ചോദ്യത്തിന് ഒരു പുഞ്ചിരി മറുപടിയായി നല്‍കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പിന്നീട് അദ്ദേഹം ചോദ്യത്തിന്റെ മറുപടി നല്‍കുകയുണ്ടായി.

‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതേ എന്നരു തത്വശാസ്ത്രം ഇവിടെ ഉണ്ടായിരുന്നതാണ്. ഇവിടെ ഏത് പക്ഷം എന്നൊരു നിലപാടില്ല. നമ്മുടെ സമൂഹത്തില്‍ സത്രീയ്ക്കും പുരുഷനും സഹോദരങ്ങളായിട്ട് ജീവിക്കാന്‍ കഴിയണം. സത്രീയ്ക്കും പുരുഷനും ഒരുപോലെ സത്രീയക്കുള്ള എല്ലാ അവകാശങ്ങളും അനുവദിച്ച് കിട്ടണം. നമ്മുടെ നാടിന്റെ അനുഭവത്തില്‍ രണ്ടും രണ്ടാണ്. സ്ത്രീയ്ക്കുമേല്‍ പുരുഷനോ പുരുഷനുമേല്‍ സ്ത്രീയ്‌ക്കോ ആധിപത്യം ഉണ്ടാവാന്‍ പാടില്ല തുല്ല്യത ഉണ്ടാവണം’

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ജനങ്ങളുടെ താല്പര്യം അറിയുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ട്’ പരിപാടിയിലായിരുന്നു റീമ കല്ലിങ്കലിന്റെ ചോദ്യവും അതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയും. ഡിസംബര്‍ 31 ന് ആണ് പരിപാടി തുടങ്ങിയിരുന്നത്. വിവിധ മലയാളം ചാനലുകളില്‍ സംപ്രേഷണമാരംഭിച്ച അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രതിവാര സംവാദ പരിപാടിയില്‍ ആറന്മുള എംഎല്‍എ വീണ ജോര്‍ജാണ് അവതാരകയാകുന്നത്. വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തില്‍ പങ്കാളിയാകും.

Loading...

More News