മീനാക്ഷി വാഹനം ഓടിച്ചത്‌ നിയമലംഘനമോ ..??

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2018 3:44 am

Menu

Published on March 31, 2018 at 3:08 pm

മീനാക്ഷി വാഹനം ഓടിച്ചത്‌ നിയമലംഘനമോ ..??

child-actor-meenakshi-drive-car-fb-video-did-she-break-the-law

ഒരിടയ്ക് സമൂഹ മാധ്യമങ്ങളിൽ ചൂടുപിടിപ്പിച്ച ചർച്ചാ വിഷയമായിരുന്നു ബാലതാരം മീനാക്ഷിയുടെ ഡ്രൈവിംഗ്. ബാല താരത്തിന്റെ ഈ പ്രവർത്തി വാഹന നിയമ ലംഘനമാണെന്നു ആരോപിച്ച് ഒരു വിഭാഗം ജനങ്ങൾ മുന്നോട്ടുവന്നിരുന്നു . സോഷ്യൽ മീഡിയയിൽ വിവാദം കത്തിനില്കുമ്പോയും ഇതൊക്കെ എന്ത് എന്ന മട്ടിലണ് താരത്തിന്റെ പ്രതികരണം ഉണ്ടായിരുന്നത് . ലൈസന്‍സ് ഇല്ലെങ്കിലും ഇത് നിയമലംഘനമല്ലന്നാണ് മീനാക്ഷിയുടെ വാദം.

ഇതിനും മുൻപ് തന്നെ താൻ R15 ബൈക്ക് ഓടിച്ചിരുന്നെന്നും എന്നാൽ അന്നെന്നും തന്നെ പോലീസ് പിടികൂടിയില്ലെന്നുമാണ് താരത്തിന്റെ വാദം . ആ സമയത്ത് തന്നെ പിടികൂടാത്ത പോലീസ് ഇന്ന് കാറ്‍ ഓടിച്ചതിനും തന്നെ പിടികൂല്ലെന്നാണ് മീനാക്ഷി പറയുന്നത്. മീനാക്ഷി വാഹനം ഓടിച്ചത് റോഡിൽ കൂടിയല്ലന്നും ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂടിയാണെന്നും അത് നിയമലംഘനമല്ലെന്നുമാണ് മീനാക്ഷിയുടെ ആരാധകരുടെ വാദം. എന്നാൽ മറ്റൊരു വിഭാഗം പറയുന്നത് 12 വയസുമാത്രമുള്ള മീനാക്ഷി വാഹനമോടിച്ചത് റോഡ് നിയമങ്ങളുടെ ലംഘനം തന്നെയെന്നാണ് .

കാർ റബ്ബർ തോട്ടത്തിലൂടെ ഓടിച്ച് മോഹൻലാൽ സ്റ്റൈലിൽ ഡയലോഗ് പറയുന്ന വീഡിയോ മീനാക്ഷി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിൻറെ മറ്റൊരു പ്രത്യേകത എന്താണെന്നാൽ ലാലേട്ടന്റെ സൂപ്പർ ഹിറ്റ് ചിത്രമായ രാജാവിന്റെ മകനിലെ ഫോണ്‍ നമ്പരുള്ള കാറാണ് മീനാക്ഷിയുടേത്.
മീനാക്ഷി കാറോടിച്ച വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് മോഹന്‍ലാല്‍ ആരാധികയുടെ കഥ പറയുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ പ്രചരാര്‍ത്ഥമാണ്.

Loading...

More News