സീരിയൽ കണ്ടു അനുകരിക്കാൻ ശ്രമിച്ചു; ഏഴു വയസ്സുകാരി തീകൊളുത്തി മരിച്ചു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 7:39 pm

Menu

Published on November 29, 2017 at 4:21 pm

സീരിയൽ കണ്ടു അനുകരിക്കാൻ ശ്രമിച്ചു; ഏഴു വയസ്സുകാരി തീകൊളുത്തി മരിച്ചു

child-died-imitating-serial-program

ബംഗലൂരു: ടി.വി സീരിയലിൽ കണ്ട് അനുകരിക്കാന്‍ ശ്രമിച്ച ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. കന്നഡ ടിവി സീരിയലിലെ രംഗങ്ങൾ കണ്ട് അതുപോലെ ദേഹത്ത് തീ കൊളുത്തിയ പെണ്‍കുട്ടിയാണ് വെന്തുമരിച്ചത്. ദേവനാഗിരി ജില്ലയിലെ ഹരിഹരയില്‍ നവംബർ 12നു ആണ് സംഭവം നടന്നതെങ്കിലും ഇന്നാണ് പുറംലോകമറിഞ്ഞത്.

കന്നഡ ടിവി ചാനലിലെ ഏറെ പ്രശസ്തമായ ‘നന്ദിനി’ എന്ന ഷോ കണ്ട പ്രാർത്ഥന എന്ന പെണ്‍കുട്ടിയാണ് ഷോയിലെ കഥാപാത്രം കാണിച്ചപോലെ തീകൊളുത്തിയ ശേഷം കെടുത്താന്‍ ശ്രമിച്ചത്. പക്ഷെ ചാനലിലെ പരിപാടി പോലെയല്ല ജീവിതം എന്നറിയാത്ത കുട്ടി ഗുരുതരമായി പൊള്ളലേറ്റ് മരിക്കുകയായിരുന്നു.

സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച പ്രാര്‍ത്ഥന. കുട്ടിയെ സംബന്ധിച്ചെടുത്തോളം തീപിടിച്ചാല്‍ അപകടമുണ്ടാകുമെന്ന് തിരിച്ചറിയാത്ത പ്രായം പെണ്‍കുട്ടി ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് പോലീസ് പറയുന്നു

Loading...

More News