വയറുവേദന വന്ന കുട്ടിയെ കാണിച്ചത് മന്ത്രവാദിയെ; കുട്ടി മരിച്ചപ്പോൾ മന്ത്രവാദിയുടെ വാക്കു കേട്ട് പുനര്‍ജന്മം കാത്ത് വീട്ടുകാര്‍ മൃതദേഹം സൂക്ഷിച്ചത് മൂന്ന് ദിവസം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:22 am

Menu

Published on November 7, 2017 at 1:37 pm

വയറുവേദന വന്ന കുട്ടിയെ കാണിച്ചത് മന്ത്രവാദിയെ; കുട്ടി മരിച്ചപ്പോൾ മന്ത്രവാദിയുടെ വാക്കു കേട്ട് പുനര്‍ജന്മം കാത്ത് വീട്ടുകാര്‍ മൃതദേഹം സൂക്ഷിച്ചത് മൂന്ന് ദിവസം

child-dies-but-parents-keep-his-body-three-days-for-reincarnation

റാഞ്ചി: മന്ത്രവാദത്തിനും തട്ടിപ്പുകള്‍ക്കും യാതൊരു പഞ്ഞവുമില്ലാത്ത നാടാണല്ലോ നമ്മുടേത്. എത്ര കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുത്താലും പിന്നെയും കാണാം ചിലര്‍ ഇത്തരം മന്ത്രവാദികള്‍ക്ക് പിറകെ പോകുന്നത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം നല്‍കാന്‍ ഇവര്‍ക്ക് സാധിക്കുമെന്ന അന്ധമായ വിശ്വാസം ഒന്നും മാത്രമാണ് ഇതിനു കാരണം. ഈ വിശ്വാസം മുതലെടുക്കാനായി ഒട്ടനവധി കള്ള മന്ത്രവാദികളും ഉണ്ടാകും. അത്തരത്തില്‍ ഒരു മന്ത്രവാദിയുടെ അടുത്ത് പോയതിന്റെ പേരില്‍ തങ്ങളുടെ മകന്റെ ജീവന്‍ തന്നെ നഷ്ടമായി എന്നല്ല, അതിലും വലുത് തന്നെ പലതും സംഭവിക്കുകയും ചെയ്തു.

സംഭവം നടന്നിരിക്കുന്നത് റാഞ്ചിയിലാണ്. ഇവിടെ എട്ടാം ക്ലാസുകാരനായ ഒരു വിദ്യാര്‍ത്ഥിക്ക് അതിയായ വയറു വേദന വന്നതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കേണ്ടതിനു പകരം വീട്ടുകാര്‍ നേരെ കൊണ്ടുപോയത് ഒരു മന്ത്രവാദിയുടെ അടുത്ത്. കുട്ടിയാണെങ്കില്‍ ശരിയായ ചികിത്സ ലഭിക്കാതെ അവിടെന്നു മരിച്ചു. പക്ഷെ മന്ത്രവാദി പറഞ്ഞത് മൂന്നാം ദിവസം കുട്ടി പുനര്‍ജനിക്കും എന്ന്. ഇത് കേട്ട് വിശ്വസിച്ച വീട്ടുകാര്‍ കുട്ടിയുടെ മൃതദേഹം ആരുമറിയാതെ മൂന്നു ദിവസം സൂക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ അറിഞ്ഞെത്തിയ ഗ്രാമമുഖ്യന്റെ ഇടപെടലാണ് കുട്ടിയുടെ ശരീരം ശരിയാം വിധം സംസ്‌കരിക്കാനെങ്കിലും സാധിക്കുന്ന രീതിയിലാക്കിയത്.

Loading...

More News