പുലിമുരുകനെ അനുകരിച്ച് കമ്പിയേറ്; വിദ്യാര്‍ഥിനിയുടെ കാഴ്ച നഷ്ടമായി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2017 10:02 am

Menu

Published on February 16, 2017 at 11:09 am

പുലിമുരുകനെ അനുകരിച്ച് കമ്പിയേറ്; വിദ്യാര്‍ഥിനിയുടെ കാഴ്ച നഷ്ടമായി

children-playing-pulimurugan-nine-year-olds-eye-lost-piercing-rod

മാരാരിക്കുളം (ആലപ്പുഴ): പുലിമുരുകന്‍ സിനിമയിലെ മോഹന്‍ലാലിനെ അനുകരിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥി എടുത്തെറിഞ്ഞ കൂര്‍ത്ത കമ്പി കണ്ണില്‍ തറച്ച് വിദ്യാര്‍ഥിനിക്ക് കാഴ്ച നഷ്ടമായി.

പെള്ളേത്തൈ ഗവ. ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി രോഷ്‌നമേരി (9) ആണു വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു ചികിത്സയില്‍ കഴിയുന്നത്.

പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാല്‍ പുലിയെ കൊല്ലാന്‍ ആയുധം എറിയുന്നതിനെ അനുകരിച്ചു പത്താം ക്ലാസ് വിദ്യാര്‍ഥി എറിഞ്ഞ കൂര്‍ത്ത കമ്പി വഴിതെറ്റി റോഷ്‌ന മേരിയുടെ കണ്ണില്‍ തറയ്ക്കുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിച്ച റോഷ്‌നയുടെ കണ്ണിന് 22 തുന്നലുകളുണ്ട്. കോര്‍ണിയ, റെറ്റിന എന്നിവയിലൂടെ കമ്പി തുളച്ചുകയറി തുരുമ്പിന്റെ തരികള്‍ കണ്ണില്‍ അടിഞ്ഞതായി സ്‌കാനിങ്ങില്‍ വ്യക്തമായിട്ടുണ്ട്. മത്സ്യത്തൊഴിലാളിയായ ജോണ്‍ ഡിക്‌സന്റെ മകളാണ്.

Loading...

More News