ചൈനീസ് നാണയങ്ങള്‍ പേഴ്‌സില്‍ സൂക്ഷിച്ചു നോക്കൂ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2017 11:19 pm

Menu

Published on May 17, 2017 at 6:23 pm

ചൈനീസ് നാണയങ്ങള്‍ പേഴ്‌സില്‍ സൂക്ഷിച്ചു നോക്കൂ

chinese-coins-as-the-wealth-behind

ചൈനീസ് പൗരാണികശാസ്ത്രമായ ഫെങ്ങ്ഷൂയിയില്‍ സമൃദ്ധിക്കും ധനസമ്പാദനത്തിനുമുള്ള മാര്‍ഗങ്ങളെ പറ്റി പറയുന്നുണ്ട്. വളരെ പെട്ടന്ന് ചിരിക്കുന്ന ബുദ്ധനും ഫെങ്ങ്ഷുയി വിദ്യകളുമൊക്കെ ലോകമെമ്പാടും വിശ്വാസികളെ നേടിയെടുത്തു. ലോകമെമ്പാടുമുള്ള പല വന്‍ കിട കമ്പനികളും ബിസ്സിനസ്സ് ഗ്രൂപ്പുകളുമൊക്കെഇപ്പോള്‍ ഫെങ്ങ്ഷൂയി നിയമങ്ങള്‍ പാലിക്കുന്നുണ്ട്.

ഫെങ്ങ്ഷൂയിയില്‍ ചൈനീസ് നാണയങ്ങള്‍ക്കുള്ള പങ്ക് എടുത്ത് പറയേണ്ടതാണ്. മധ്യത്തില്‍ ചതുരസുഷിരമുള്ള മൂന്ന്, ആറ്, ഒന്‍പത് നാണയങ്ങളില്‍ കടുത്ത ചുവന്ന റിബണ്‍ ബന്ധിച്ച് പണപ്പെട്ടിയിലും, ലോക്കറിലും, മണിപേഴ്‌സിലും സൂക്ഷിക്കാവുന്ന സൗഭാഗ്യ നാണയ സഞ്ചയങ്ങളാണ് ഫെങ്ങ്ഷൂയി നാണയങ്ങള്‍.

മൂന്ന് നാണയങ്ങളുടെ ബാന്ധവത്തെ മൂന്ന് സ്വര്‍ഗങ്ങളുടെ അഭിവൃദ്ധിയെ പ്രതിനിധാനം ചെയ്യുമ്പോള്‍, ആറ് നാണയങ്ങള്‍ സ്വര്‍ഗീയ സൗഭാഗ്യത്തേയും, ഒന്‍പത് നാണയങ്ങള്‍ പ്രപഞ്ച സൗഭാഗ്യത്തെ മനുഷ്യനുമായി ബന്ധിപ്പിക്കുന്നു.

നാണയത്തിന്റെ മധ്യഭാഗത്തുള്ള ചതുര സുഷിരം ഭൂമിയുടെ ചാലകശക്തിയെ സൂചിപ്പിക്കുന്നു. എന്നാല്‍ ചില നാണയങ്ങളില്‍ പ്രത്യക്ഷമാകുന്ന വൃത്തസുഷിരം സ്വര്‍ഗീയമായ പോസിറ്റീവ് എനര്‍ജിയെ കുറിക്കുന്നു. ഇവിടെ ഭൂമിയുടെ ശക്തിയും, അനുകൂല ഊര്‍ജവും കൂടിചേരുമ്പോള്‍ ധനാഗമത്തിന്റെ വാതില്‍ താനേ തുറന്ന് നമ്മളിലേക്ക് സമ്പത്ത് പ്രവഹിക്കുന്നു.

ഉപഭോക്താക്കളെ നമ്മളിലേക്ക് ആകര്‍ഷിച്ച് നമ്മുടെ ബിസിനസ് അഭിവൃദ്ധിപ്പെടുത്തി ധനികരാക്കുന്ന അമൂല്യമായ ഉത്തേജനശക്തി ഇത്തരം നാണയങ്ങള്‍ക്ക് ഉള്ളതായാണ് ഫെങ്ങ്ഷൂയി വിശ്വാസം. പുരാതനമായ യഥാര്‍ത്ഥ നാണയങ്ങള്‍ തന്നെ സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ ഫലം ഉറപ്പുതരുന്നു.

ബിസിനസിലെ ഉയര്‍ച്ചയ്ക്കായി ഇത്തരം നാണയങ്ങള്‍ നമ്മുടെ പണപ്പെട്ടിയിലും, ഇന്‍വോയിസ്, ഓഫീസ് ഫയലുകള്‍, ലെഡ്ജറുകള്‍, അലമാരകള്‍ എന്നിവയില്‍ സൂക്ഷിക്കാവുന്നതാണ്. കൂടാതെ കമ്പ്യൂട്ടര്‍ മോണിറ്റര്‍, ഫാക്‌സ് മെഷീന്‍, ക്യാഷ് രജിസ്റ്റര്‍ എന്നിവയിലും ഇത്തരം നാണയങ്ങള്‍ ഒട്ടിച്ച് പിടിപ്പിക്കാവുന്നതാണ്.

നാണയങ്ങള്‍ക്ക് ഫെങ്ങ്ഷൂയി ശാസ്ത്രവിധിപ്രകാരം യാങ്ങ്, യീ എന്നീ വശങ്ങളാണുള്ളത്. ഇതില്‍ യാങ്ങ് വശം സൂര്യകിരണങ്ങള്‍ക്ക് അഭിമുഖമായി ക്രമീകരിച്ചാല്‍ ധനാഗമനം സുഗമമാക്കാന്‍ സാധിക്കും. നിങ്ങള്‍ ഏതെങ്കിലും ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണെന്നിരിക്കട്ടെ. ഈ നാണയം നിങ്ങളുടെ വര്‍ക്കിംഗ് ടേബിളില്‍ പതിപ്പിക്കാവുന്നതാണ്.

 

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News