മകള്‍ നഷ്ടപ്പെട്ട അമ്മയ്ക്കായി 20 വര്‍ഷത്തോളം പെണ്‍വേഷം ധരിച്ചു ജീവിക്കുന്ന മകന്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:42 am

Menu

Published on July 20, 2017 at 2:48 pm

മകള്‍ നഷ്ടപ്പെട്ട അമ്മയ്ക്കായി 20 വര്‍ഷത്തോളം പെണ്‍വേഷം ധരിച്ചു ജീവിക്കുന്ന മകന്‍

chinese-man-dresses-dead-sister-20-years-help-mentally-mother

കഴിഞ്ഞ ഇരുപതു വര്‍ഷമായി ചൈനയിലെ ഗുവാങ്സിയില്‍നിന്നുള്ള ഈ മനുഷ്യന്‍ സ്ത്രീകളെ പോലെയാണ് വസ്ത്രം ധരിക്കുന്നത്. ഇത് കേട്ടിട്ട് ഇയാള്‍ക്ക് വട്ടാണെന്നൊന്നും തെറ്റിദ്ധരിക്കേണ്ട. തന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഇദ്ദേഹത്തിന്റെ ഈ പ്രശ്ചന്നവേഷം.

ഇരുപത് വര്‍ഷം മുന്‍പായിരുന്നു ഇദ്ദേഹത്തിന്റെ സഹോദരിയുടെ മരണം. എന്നാല്‍ ഇതിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ ഇദ്ദേഹത്തിന്റെ അമ്മയുടെ മാനസികനില തകരാറിലായി. തന്റെ അമ്മയുടെ മനസ്സ് കൂടുതല്‍ വേദനിക്കാതിരിക്കാന്‍ അദ്ദേഹം കണ്ടുപിടിച്ച മാര്‍ഗമായിരുന്നു സഹോദരിയെ പോലെ വസ്ത്രം ധരിച്ച് അമ്മയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുക എന്നത്.

മകളെ നഷ്ടപ്പെട്ടില്ലെന്ന വിശ്വാസം അമ്മയില്‍ സൃഷ്ടിക്കുക എന്നതായിരുന്നു ഈ വേഷം മാറലിന്റെ ലക്ഷ്യം. സഹോദരിയെ പോലെ വേഷം ധരിച്ച് അമ്മയ്ക്കു മുന്നിലെത്തിയപ്പോള്‍ മകള്‍ തിരിച്ചു വന്നതായി അമ്മ വിശ്വസിക്കാന്‍ ആരംഭിച്ചതായും ഇദ്ദേഹം പറയുന്നു.

അമ്മയ്ക്കു വേണ്ടി രൂപം മാറി ജീവിക്കുന്ന ഇദ്ദേഹത്തിന്റെ കഥ യൂ ട്യൂബ് ചാനലായ പിയര്‍ വീഡിയോയിലൂടെയാണ് പുറത്തെത്തിയത്. ഇദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.

വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഫ്‌ളൂട്ട് വായിച്ചാണ് ജീവിക്കാനുള്ള വരുമാനം ഇദ്ദേഹം കണ്ടെത്തുന്നത്. ആളുകള്‍ തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നത് ബാധിക്കാറെയില്ലെന്നും ഇദ്ദേഹം പറയുന്നു.

അവിവാഹിതനാണ് ഇദ്ദേഹം. പുരുഷന്മാരുടെ വസ്ത്രങ്ങളൊന്നും തന്റെ പക്കലില്‍ ഇല്ലെന്നും ഇദ്ദേഹം പറയുന്നു. നിരവധി ആളുകളാണ് ഇദ്ദേഹത്തിന്റെ നല്ല മനസ്സിന് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുള്ളത്.

എന്നാല്‍ മറ്റു ചിലര്‍ ചിലചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എതിര്‍ലിംഗത്തില്‍ പെട്ടവരുടെ വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളായിരിക്കാം ഇദ്ദേഹമെന്നും അതിനുള്ള ഒഴിവുകഴിവാകാം ഇതെന്ന് ചിലര്‍ പറയുന്നു. മകന്‍ എവിടെ പോയെന്ന് അമ്മ അന്വേഷിക്കില്ലേ എന്നാണ് മറ്റു ചിലരുടെ ചോദ്യം.

Loading...

More News