പാദം വിണ്ടു കീറുന്നതിന് പരിഹാരം ഇതാ.. coffee scrub for dry rough and cracked feet

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 2, 2020 11:15 pm

Menu

Published on August 18, 2019 at 9:00 am

പാദം വിണ്ടു കീറുന്നതിന് പരിഹാരം ഇതാ..

coffee-scrub-for-dry-rough-and-cracked-feet

പാദം വിണ്ടു കീറുക എന്നത് എല്ലാവരെ സംബന്ധിച്ചിടത്തോളവും വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. സൗന്ദര്യ സംരക്ഷണത്തിൽ വില്ലനാവുന്ന പല അസ്വസ്ഥതകളില്‍ പ്രധാനപ്പെട്ടത് തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ ഓയിൻമെന്റുകൾ ക്രീമുകൾ എന്നിവ വാരിത്തേക്കുന്നവർ നിരവധിയാണ്. എന്നാൽ പലപ്പോഴും ഇത്തരം മാർഗ്ഗങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതായി ഉണ്ട്. കാരണം ഇവ കൊണ്ടൊന്നും ഒരു ശാശ്വത പരിഹാരം ഉണ്ടെന്ന് തോന്നുന്നില്ല.

എന്നാൽ ഇനി അൽപം കഷ്ടപ്പെട്ടാൽ ഈ പ്രതിസന്ധിയെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. പാദ സംരക്ഷണം സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമാണെങ്കിലും നമ്മുടെ വ്യക്തിശുചിത്വത്തിൻറെ ഭാഗം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ നമുക്ക് പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി കാപ്പിപ്പൊടിയിൽ ഒരു നല്ല ഒറ്റമൂലിയുണ്ട്. ഇതിലൂടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന ഈ അവസ്ഥകൾക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന് എങ്ങനെയെല്ലാം നമുക്ക് കാപ്പിപ്പൊടി ഉപയോഗപ്പെടുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

വെളിച്ചെണ്ണ, വെള്ളം, കാപ്പിപ്പൊടി, ബേബി ഷാമ്പൂ എന്നിവയാണ്. ഇവയെല്ലാമാണ് ഈ പ്രതിസന്ധിയെ തുരത്തുന്നതിന് നമ്മുടെ കൈയ്യിൽ വേണ്ടത്. ഒരു പാത്രം എടുത്ത് അതിൽ അൽപം കാപ്പിപ്പൊടി ഇടുക. ഇതിലേക്ക് അൽപം ചൂടുവെള്ളം ചേർക്കേണ്ടതാണ്. ഇത് രണ്ടും നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിൽ ആക്കിയെടുക്കണം. അതിന് ശേഷം ഇതിലേക്ക് അൽപം വെളിച്ചെണ്ണ കൂടി മിക്സ് ചെയ്യുക. കുറച്ച് ബേബി ഷാമ്പൂവും ഇതിൽ ചേർക്കാവുന്നതാണ്. ഇപ്പോൾ ഇവയെല്ലാം മിക്സ് ചെയ്താൽ നല്ലതു പോലെ പേസ്റ്റ് പരുവത്തിൽ ആവണം.

സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് നമുക്ക് ഈ മിശ്രിതം ഉപ്പൂറ്റിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. കാൽ നല്ലതു പോലെ വൃത്തിയാക്കിയ ശേഷം വേണം ഇത് തേച്ച് പിടിപ്പിക്കുന്നതിന്. നല്ലതു പോലെ തേച്ച് പിടിപ്പിച്ച് സ്ക്രബ്ബ് ചെയ്തു കൊണ്ടേ ഇരിക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ കാലിലെ എല്ലാ വിധത്തിലുള്ള അഴുക്കും ഇല്ലാതാവുന്നു. മാത്രമല്ല പാദത്തിലെ മൃതകോശങ്ങൾ ഇല്ലാതായി ചർമ്മം നല്ല സോഫ്റ്റ് ആവുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ഒരാഴ്ച തുടർച്ചയായി ചെയ്ത് നോക്കൂ. ചർമ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വിണ്ടു കീറിയ കാൽപ്പാദത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ മറ്റ് ചില മാര്‍ഗ്ഗങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഗ്ലിസറിനും റോസ് വാട്ടറും

ഗ്ലിസറിനും റോസ് വാട്ടറും അല്‍പം നാരങ്ങ നീരുമായി മിക്‌സ് ചെയ്ത് ഇത് കാലില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ പാദങ്ങളില്‍ മസ്സാജ് ചെയ്യുന്നത് സ്ഥിരമാക്കുക. അല്‍പസമയത്തിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും ചെയ്താൽ പെട്ടെന്ന് ഫലം ലഭിക്കുന്ന മാർഗ്ഗങ്ങളാണ് ഇവയെല്ലാം. അതുകൊണ്ട് സംശയിച്ച് നിൽക്കാതെ കാല്‍പ്പാദത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇത് സഹായിക്കുന്നു.

പഴം

നല്ലതു പോലെ പഴുത്ത പഴം പേസ്റ്റ് രൂപത്തിലാക്കി അത് കാലില്‍ പാദം വിള്ളലുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും പാദത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും പാദത്തിലെ വിള്ളല്‍ തടയുന്നതിനും സഹായിക്കുന്നു. പഴം തേക്കുന്നതിലൂടെ ഇത് പാദത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കി പുതിയ ചർമ്മം വരുന്നതിന് സഹായിക്കുന്നുണ്ട്. വിണ്ട് കീറൽ ഇതിലൂടെ പൂർണമായി ഇല്ലാതാവുന്നു. എന്നാൽ ഇത് ചെയ്ത് തുടങ്ങിയാൽ അൽപദിവസം സ്ഥിരമായി ചെയ്യാൻ ശ്രദ്ധിക്കണം.

ആര്യവേപ്പ്

ഉപ്പൂറ്റി വിണ്ട് കീറുന്നതിന് ശാശ്വത പരിഹാരമാണ് ആര്യവേപ്പ്. ഇത് കൊണ്ട് നമുക്ക് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാം. ആര്യവേപ്പിന്റെ ഇല അരച്ച് അത് കാലിലെ ഉപ്പൂറ്റിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പല വിധത്തില്‍ കാലിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആര്യവേപ്പില്‍ അൽപം തേൻ കൂടി മിക്സ് ചെയ്ത് ഈ പ്രശ്നത്തെ നമുക്ക് പെട്ടെന്ന് പരിഹരിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ ആര്യവേപ്പ് ഉപയോഗിച്ചാൽ ഈ പ്രതിസന്ധി പെട്ടെന്ന് മറികടക്കാവുന്നതാണ്.

Loading...

More News