വീട്ടിൽ ഇവയെല്ലാം യഥാസ്ഥാനത്തല്ലെങ്കിൽ ദാരിദ്ര്യം ഫലം ....!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2018 3:15 am

Menu

Published on December 11, 2017 at 2:38 pm

വീട്ടിൽ ഇവയെല്ലാം യഥാസ്ഥാനത്തല്ലെങ്കിൽ ദാരിദ്ര്യം ഫലം ….!

common-household-items-that-bring-good-luck

നാം നിസാരമെന്നു കരുതുന്ന പല കാര്യങ്ങളും വാസ്തു പ്രകാരം വീട്ടിൽ ദാരിദ്ര്യം കൊണ്ടു വരും. വീട്ടിലെ പല വസ്തുക്കളും അനുയോജ്യമല്ലാത്ത സ്ഥാനത്ത് വെച്ചാൽ പലപ്പോഴും ഗുണത്തിന് പകരം ദോഷം വന്നുചേരും. വീടിൻറെ ഭംഗി കൂട്ടാൻ പല സാധനങ്ങളും ഇഷ്ടത്തിന് നമ്മുക്ക് തോന്നിയ സ്ഥലത്താണ് വെയ്ക്കാറുള്ളത്. എന്നാൽ ഇത് യഥാസ്ഥാനത്തല്ല വെയ്ക്കുന്നതെങ്കിൽ വീട്ടിൽ ദാരിദ്ര്യം വന്നുചേരും. അവ എന്തൊക്കെയാണെന്ന് നോക്കാം…

കണ്ണാടി
കണ്ണാടി ഇല്ലാത്ത വീടുകൾ ഇന്ന് ഉണ്ടാകില്ല. ഏതൊരു വീട്ടിലെയും ചുവരിൽ കണ്ണാടി തൂങ്ങുന്നുണ്ടാകും. വീട്ടിൽ കണ്ണാടി തൂക്കുമ്പോൾ തറയില്‍ നിന്ന് നാല് അഞ്ച് അടി ഉയരത്തിലെങ്കിലുമായിരിക്കണം ഇതിൻറെ സ്ഥാനം. തെക്കുകിഴക്കന്‍ ഭാഗത്തായി ഒരിക്കലും കണ്ണാടി തൂക്കാനും പാടില്ല.

മണിപ്ലാൻറ്പല വീടുകളിലും മണിപ്ലാൻറ് എന്ന ചെടി വളർത്തുന്നതായി കാണാം. ഇത് സമ്പത്തുണ്ടാകാൻ സഹായിക്കുമെന്നാണ് വിശ്വാസം. ഈ ചെടി വീടിൻറെ വടക്ക് കിഴക്ക് ഭാഗത്തായി വെച്ചാൽ ഐശ്വര്യം ഉണ്ടാകും എന്നകാര്യം തീർച്ചയാണ്.

ഒഴുകുന്ന വെള്ളം
പല വീടുകളിലെയും പൂന്തോട്ടത്തിൽ അലങ്കാരികമായ പൈപ്പുകൾ സ്ഥാപിക്കാറുണ്ട്. എന്നാൽ ഇത്തരം പൈപ്പുകൾ നിർമ്മിക്കുമ്പോൾ അവയുടെ സ്ഥാനം കൂടി പരിഗണിക്കണം. പൂന്തോട്ടത്തിന് തെക്ക് കിഴക്ക് ദിശയിൽ ഒരിക്കലും ഇത്തരം പൈപ്പുകൾ സ്ഥാപിക്കാൻ പാടില്ല.

ക്ലോക്ക്ഏതൊരു വീട്ടിലും ഒഴുച്ചുകൂടാനാവാത്തതാണ് ക്ലോക്ക്. വാതിലിനു മുകളിലോ , വീടിൻറെ പടിഞ്ഞാറ് ഭാഗത്തോ ഒരിക്കലും ക്ലോക്ക് സ്ഥാപിക്കരുത്. ഇത് നെഗറ്റിവ് എനർജി ഉണ്ടാക്കിയേക്കും. ക്ലോക്ക് എല്ലാഴ്‌പ്പോഴും വീടിന്റെ വടക്ക് ഭാഗത്തായി മാത്രം സ്ഥാപിക്കുക.

കുതിര പെയിൻറിംഗ്
ചില വീടുകളിൽ ഏഴ് കുതിരകളെ കെട്ടിയ പെയിന്റിംഗ് കാണാറുണ്ട്. ഇത് പോസിറ്റിവ് എനർജി നിറയ്ക്കുമെങ്കിലും അടുക്കളഭാഗത്തായോ, ജനലിന്റെ വിപരീത ദിശയിലായോ ഈ ചിത്രം വെയ്ക്കാൻ പാടില്ല. ഇത് വീടിന് ദോഷം ചെയ്യും.

മരുന്നുകൾമരുന്നുകൾ ഒരിക്കലും അവിടവിടെയായി ചിതറിയിടരുത്. അടുക്കളയിലും സൂക്ഷിക്കരുത്. അലമാരയിലോ ബോക്സിലോ അടച്ച് വെച്ച് സൂക്ഷിക്കേണ്ടതാണ്.

പൂജാമുറി
വീട്ടിലെ പൂജാമുറിയിൽ ഒരേ ദൈവത്തിന്റെ രണ്ടുതരം ഫോട്ടോകളോ വിഗ്രഹങ്ങളോ വെയ്ക്കാൻ പാടില്ല. ഇത് ദാരിദ്ര്യം കൊണ്ടുവന്നേക്കും.

Loading...

More News