വരികള്‍ മതവികാരം വൃണപ്പെടുത്തുന്നു; 'മാണിക്ക്യ മലരായ പൂവി' ക്കെതിരെ പരാതി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 10:45 am

Menu

Published on February 14, 2018 at 11:51 am

വരികള്‍ മതവികാരം വൃണപ്പെടുത്തുന്നു; ‘മാണിക്ക്യ മലരായ പൂവി’ ക്കെതിരെ പരാതി

complaint-against-manikya-malaraya-poovi-viral-song

ഹൈദരാബാദ്: ഈ അടുത്തകാലത്തൊന്നും ഇത്ര വൈറലായ ഒരു പാട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാകാന്‍ വഴിയില്ല. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഹിറ്റ് ഗാനം ‘മാണിക്യ മലരായ പൂവി’ സോഷ്യല്‍ മീഡിയയിലും മറ്റും അത്രയ്ക്ക് ഹിറ്റാണ്.

എന്നാല്‍ ഇപ്പോഴിതാ ഈ ഗാനം സംബന്ധിച്ച പുതിയ വാര്‍ത്ത എന്തെന്നാല്‍, ഹൈദരാബാദ് പൊലീസില്‍ ഈ ഗാനത്തിനെതിരെ പരാതി ലഭിച്ചു എന്നതാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ വരികള്‍ മത വികാരം വൃണപ്പെടുത്തുന്നുവെന്നാണ് പരാതി.

ഒരു കൂട്ടം യുവാക്കളാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നതെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. അതേ സമയം ഇവര്‍ ഗാനത്തിന്റെ വീഡിയോ ഹാജരാക്കിയിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഗാനത്തിന്റെ വീഡിയോ ഇതിനകം യൂട്യൂബില്‍ ഒരു കോടിയിലേറെ കണ്ടു കഴിഞ്ഞു. ഗാനത്തിലെ അഭിനേതാക്കള്‍ക്കും സമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ആരാധകര്‍ ആയികഴിഞ്ഞു. ഈ ഒരു പാട്ടുകൊണ്ട് സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ് തൃശൂര്‍ സ്വദേശിനി പ്രിയ വാര്യര്‍.

ഇന്‍സ്റ്റാഗ്രാമില്‍ ഒരൊറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ഫോളോവെഴ്സിനെ നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പ്രിയ എത്തിയിരിക്കുന്നത്. 6.06 ലക്ഷം പേരാണ് പ്രിയയെ ഒരൊറ്റ ദിവസം കൊണ്ട് ഫോളോ ചെയ്തിരിക്കുന്നത്.

Loading...

More News